എഡിറ്റര്‍
എഡിറ്റര്‍
ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചു
എഡിറ്റര്‍
Tuesday 26th March 2013 12:47pm

ന്യൂദല്‍ഹി: ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചു. ദീപക് ഭരദ്വാജ് ആണ് സൗത്ത് ദല്‍ഹിയിലെ തന്റെ ഫാം ഹൗസില്‍  രണ്ടു പേരുടെ വെടിയേറ്റു മരിച്ചത്.

Ads By Google

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്നു ദീപക് ഭരദ്വാജ്. ഇന്ന് രാവിലെ 9.30 ന് അഞ്ജാതരായ രണ്ടു പേര്‍ ഇദ്ദേഹത്തിന്റെ ഫാം ഹൗസിലേക്ക് കാറോടിച്ച് കയറ്റിയ ശേഷം വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഇതിനു ശേഷം ദീപക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബി.എസ്.പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സമ്പന്നരായ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദീപക്.

600 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അന്ന് ദീപക് വെളിപ്പെടുത്തിയിരുന്നത്. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ ബിസിനസുകള്‍ക്കു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദീപകിന് സ്വന്തമായിട്ടുണ്ട്.

സംഭവ സ്ഥലം പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.  2012 ല്‍ ഇതിനു സമാനമായ കൊലപാതകമായിരുന്നു അബ്കാരി വ്യവസായി പോണ്ടി ഛദ്ദയുടേതെന്ന് പോലീസ് പറഞ്ഞു.

Advertisement