ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവും അനന്തരവനും വെടിയേറ്റു
 മരിച്ചു
Crime
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 6:43 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവും അനന്തരവനും വെടിയേറ്റു മരിച്ചു. ബിജ്‌നോറിലെ ബി.എസ്.പി നേതാവായ ഹാജി അഹ്‌സനും ഷദബുമാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച മൂന്ന് മണിയോടെ ബിജ്‌നോറിലാണ് സംഭവം.വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

‘മൂന്നുമണിയോടെ അജ്ഞാതര്‍ ഹാജി അഹ്‌സന്റെ ഓഫീസിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ വ്യക്തിവൈരാഗ്യമാണെന്നാണ് വിലയിരുത്തല്‍’ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

WATCH THIS VIDEO: