എഡിറ്റര്‍
എഡിറ്റര്‍
‘ബി.എസ്.എന്‍.എല്‍ ഡാ’; 333 രൂപയ്ക്ക് 270 ജി.ബി ഡാറ്റയെന്ന ജനകീയ ഓഫറുമായി ബി.എസ്.എന്‍.എല്‍
എഡിറ്റര്‍
Saturday 22nd April 2017 3:41pm

ജിയോയെ പിടിച്ചു കെട്ടുമെന്ന വാശിയുള്ളത് പോലെയാണ് ബി.എസ്.എന്‍.എല്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. 4ജി സേവനം ഇല്ലെങ്കിലും ഓഫറുകളുടെ കാര്യത്തില്‍ ബി.എസ്.എന്‍.എല്‍ തന്നെയാണ് ജിയോയോട് കിട പിടിക്കുന്നത്.

ബി.എസ്.എന്‍.എല്ലിന്റെ പുതിയ ഓഫറുകളില്‍ മികച്ചതാണ് 333 രൂപയുടേത്. 3ജി ഓഫറാണ് ഇത്. പ്രതിദിനം മൂന്ന് ജി.ബി വെച്ച് 90 ദിവസത്തേക്കുള്ള ഓഫറാണ് ഇത്. അതായത് ആകെ 270 ജി.ബി ഡാറ്റ.


Also Read: ഇത് നായന്‍മാരുടെ അമ്പലം, അവരുടെ കുളം; ഇവിടെ ദളിതരെ കുളിപ്പില്ല; ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ദളിത് യുവാവിന് ആര്‍.എസ്.എസുകാരുടെ ക്രൂരമര്‍ദ്ദനം


ഈ ഓഫര്‍ പ്രകാരം ഒരു ജി.ബി ഡാറ്റയ്ക്ക് 1.23 രൂപ മാത്രമേ ഉപഭോക്താവിന് ചെലവുള്ളു. 349 രൂപയുടെ മറ്റൊരു ഓഫറില്‍ ദിനം പ്രതി രണ്ട് ജി.ബി ഡാറ്റയ്‌ക്കൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്.ടി.ഡി കോളുകളും ലഭിക്കുന്നു.

ജിയോ പുതുതായി അവതരിപ്പിച്ച ധന്‍ധനാധന്‍ ഓഫറിനെ വെല്ലുന്നതാണ് ബി.എസ്.എന്‍.എല്ലിന്റെ പുതിയ ഓഫര്‍. മുകളില്‍ പറഞ്ഞ രണ്ട് ഓഫറുകള്‍ കൂടാതെ 395 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ഉപഭോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. ഇതു പ്രകാരം ദിവസേനെ രണ്ട് ജി.ബി 3ജി ഡാറ്റയും ബി.എസ്.എന്‍.എല്‍ ഫോണുകളിലേക്ക് 3000 മിനുറ്റും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 1800 മിനുറ്റും കോളും ലഭിക്കുന്നു.

Advertisement