എഡിറ്റര്‍
എഡിറ്റര്‍
ഡിസംബര്‍ പത്തിന് പുതിയ പാര്‍ട്ടി രൂപീകരിക്കും: യെഡിയൂരപ്പ
എഡിറ്റര്‍
Tuesday 23rd October 2012 3:11pm

ബാംഗ്ലൂര്‍: ഡിസംബര്‍ പത്തിന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ. ഡിസംബറില്‍ നിയമസഭാംഗത്വം രാജിവെച്ച് സംസ്ഥാനത്ത് പര്യടനം  നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. വിവിധ ജില്ലകളിലെ അനുയായികളുമായി കൂടിക്കാഴ്ച്ചയ്ക്കും യെഡിയൂരപ്പ തീരുമാനിച്ചിട്ടുണ്ട്.

Ads By Google

താന്‍ ബി.ജെ.പിയുടെ ഭാഗമല്ലെന്നും അതിനാല്‍ തന്നെ ബി.ജെ.പിയെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരച്ചുകൊണ്ടുവരണമെന്ന ആവശ്യം ബി.ജെ.പി നേതൃത്വം നിരാകരിച്ചതിനെ തുടര്‍ന്നായിരുന്നു യെഡിയൂരപ്പ പാര്‍ട്ടിയുമായി അകന്നത്.

ഖനി അഴിമതിയെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ നീക്കം ചെയ്യുകയായിരുന്നു. സദാനന്ദ ഗൗഡയാണ് ഇപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പയെ മാറ്റിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം.

യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ പ്രാദേശിക പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ സൂചനകള്‍ നേരത്തേ ഉണ്ടായിരുന്നു. തന്നെ അവഗണിക്കുന്ന പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന നിലപാടിലാണ് ലിംഗായത്ത് നേതാവ് യെഡിയൂരപ്പ.

Advertisement