എഡിറ്റര്‍
എഡിറ്റര്‍
മദ്യം കൈവശം വെച്ചതിന് ജയിലിലായ കാള്‍ ആന്‍ഡ്രി ജയില്‍മോചിതനായി
എഡിറ്റര്‍
Thursday 12th November 2015 1:23pm

karl-andryസൗദി: വീട്ടില്‍ ഉണ്ടാക്കിയ വൈന്‍ കൈവശം വെച്ചതിന്റെ പേരില്‍ ഒരുവര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനായ കാള്‍ ആന്‍ഡ്രി ജയില്‍മോചിതനായി.

കാള്‍ ആന്‍ഡ്രിയുടെ മോചനം ആഗ്ലോ-സൗദി ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് സൗദി വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് പ്രതികരിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി സൗദിയില്‍ ജീവിക്കുന്ന ആന്‍ഡ്രി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്് 24 ന്  വൈനുമായി കാറില്‍ പോകവേയാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

സൗദി അറേബ്യയില്‍ ആല്‍ക്കഹോള്‍ ഉപയോഗം നിയമവിരുദ്ധമാണ്. 1 വര്‍ഷത്തെ ജയില്‍ശിക്ഷയായിരുന്നു ഇദ്ദേഹത്തിന് വിധിച്ചത്. ഇതിനൊപ്പം 360 ചാട്ടവറാടിയും വിധിച്ചിരുന്നു.

ആന്‍ഡ്രിയുടെ കേസില്‍ ഇടപെടണമെന്ന് കാണിച്ച് ഇദ്ദേഹത്തിന്റെ മക്കള്‍ രണ്ട്് ലക്ഷം ആളുകള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

70 വയസ് പ്രായമുള്ള ആന്‍ഡ്രി കാന്‍സര്‍ ബാധിതനാണെന്നും ആസ്മ രോഗം അലട്ടുന്നുണ്ടെന്നും അദ്ദേഹത്തിന് ചാട്ടവാറടി നല്‍കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് വിഷയമത്തില്‍ ഇടപെട്ട പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കേസ് പ്രത്യേകപരിഗണന അര്‍ഹിക്കുന്നതാണെന്ന് വ്യക്തമാക്കുകയും കേസിന്റെ വിവരങ്ങള്‍ അധികൃതരോട് ആരായുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന് വിധിച്ചിരുന്ന ചാട്ടവാറടി ശിക്ഷ ഒഴിവാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 28ാം തിയതിയാണ് ആന്‍ഡ്രി ജയില്‍മോചിതനായത്.

Advertisement