എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കക്ക് പിന്നാലെ ബ്രിട്ടന്‍ സൈന്യവും ഇറാഖിലേക്ക്
എഡിറ്റര്‍
Wednesday 13th August 2014 10:05am

iraq

ലണ്ടന്‍: അമേരിക്കന്‍ വ്യോമസേനയ്ക്ക് പിന്നാലെ ബ്രിട്ടീഷ് സൈന്യവും ഇറാഖിലേക്ക്. വടക്കന്‍ ഇറാഖിലെ കുര്‍ദ് ഭൂരിപക്ഷ മേഖലകളില്‍ നിയന്ത്രണം സ്ഥാപിച്ച് സുന്നി സായുധവിഭാഗമായ ഐ.എസിനെ (ഇസ്ലാമിക് സ്റ്റേറ്റ്) നേരിടാന്‍ തങ്ങളുടെ ടൊര്‍ണാഡോ വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി.
കുര്‍ദ് സൈനികര്‍ക്ക് ആയുധം നല്‍കുന്നതും ബ്രിട്ടന്റെ പരിഗണനയിലുണ്ട്.ഹെലികോപ്റ്ററുകള്‍ വഴി ഭക്ഷണവും മരുന്നും വിതരണം ചെയ്യും.

നേരത്തേ ഇറാഖിലേക്ക് സൈന്യത്തെ അയക്കില്ലെന്നായിരുന്നു ബ്രിട്ടന്റെ തീരുമാനം. എന്നാല്‍ വടക്കന്‍ ഇറാഖില്‍ ക്രിസ്ത്യന്‍, യസിദി വിഭാഗങ്ങള്‍ക്കെതിരെ സുന്നി വിമതര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുദ്ധവിമാനങ്ങള്‍ അയക്കാനുള്ള തീരുമാനം.അതേസമയം ബ്രിട്ടന്റെ തീരുമാനം സൈനിക അധിനിവേശത്തിന്റെ തുടക്കമായാണ് വിലയിരുത്തുന്നത്.

വടക്കന്‍ ഇറാഖില്‍ അഞ്ചു ദിവസം പിന്നിട്ട അമേരിക്കയുടെ വ്യമോക്രമണത്തില്‍ ഇതുവരെ 247 പേര്‍ കൊല്ലപ്പെട്ടതായി റിപ്പേര്‍ട്ടുകളുണ്ട്.

നേരത്തേ ഐ.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സലാഹുദ്ദീന്‍ പ്രവശ്യയിലെ ശിര്‍ഖാത്ത് നഗരത്തിലുണ്ടായി ആക്രമണത്തില്‍ മാത്രം 54 ഐ.എസ് പോരാളികള്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ആയുധ സഹായത്തോടെ മേഖലയില്‍ കുര്‍ദ്ദ് സൈന്യം ശ്കതമായ കരയാക്രമണം നടത്തുന്നുണ്ട്.

ന്യൂനപക്ഷമായ യസിദി വിഭാഗത്തില്‍പ്പെട്ട മുപ്പത്തയ്യായിരത്തോളം പേര്‍ സിറിയയിലേക്ക് രക്ഷപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഇരുപതിനായിരത്തോളം ആളുകള്‍ ഇപ്പോഴും മലനിരക്കില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 40,000 യദീസികളെ രക്ഷിച്ചുവെങ്കിലും ഇനിയും ഇവിടെ ആളുകള്‍ ഭക്ഷണം പോലും ലഭിക്കാതെയുണ്ട്. ഇവരെ സൈനിക നീക്കത്തിലൂടെ ഉടന്‍ രക്ഷിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു.

അതേസമയം ന്യൂനപക്ഷങ്ങളുടെ സഹായത്തിനായി 130 സൈനിക ഉപദേഷ്ടാക്കളെ ഇറാഖിലേക്കയക്കാന്‍ അമേരിക്ക തീരുമാനിച്ചു.

 

Advertisement