Administrator
Administrator
വിമാനപകടത്തില്‍ ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചു
Administrator
Sunday 19th June 2011 11:09am

airteamplanecropപാരീസ്: ഫ്രാന്‍സില്‍ വിമാനപകടത്തില്‍ ബ്രിട്ടീഷ് ദമ്പതികള്‍ മരിച്ചു. മോശം കാലാവസ്ഥെയ തുടര്‍ന്ന് തെക്ക്-കിഴക്കന്‍ ഫ്രാന്‍സില്‍ ചെറുവിമാനം തകര്‍ന്നു വീണാണ് ബ്രട്ടീഷ് ദമ്പതികളായ ജെയിംസ് ബാല്‍മറും ഭാര്യ ജാക്വലിനും ദുരന്തത്തില്‍ മരിച്ചത്. തെക്കു കിഴക്കന്‍ പാരീസിനു 80 മൈല്‍ അകലെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണത്.

ഇറ്റലിയില്‍ നിന്നു ട്രോയസിലേയ്ക്കു പോകുകയായിരുന്നു ഇവര്‍. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നു പറന്നുയര്‍ന്ന് അധികം വൈകാതെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ട വിമാനം വടക്കന്‍ മൊണോക്കോയ്ക്ക് സമീപം മോണ്ട് ഏജെല്‍ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍പ്പെടുന്നതിന് മുമ്പ് വിമാനം വളരെ താഴ്ന്നാണ് പറന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Advertisement