എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെത്തിയാല്‍ സൂക്ഷിക്കുക; സ്ത്രീകളോട് ബ്രിട്ടണ്‍
എഡിറ്റര്‍
Wednesday 20th March 2013 12:10am

ന്യൂദല്‍ഹി: ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഒരു പക്ഷേ മറ്റെങ്ങുമില്ലാത്ത രീതിയില്‍ ഇന്ത്യയിലെ സ്ത്രീകള്‍ വര്‍ദ്ധിച്ച തോതില്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് വേണം അനുമാനിക്കാന്‍.

Ads By Google

എന്തുതന്നെയായായലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറുന്നുവെന്നാണ് വിദേശരാജ്യങ്ങള്‍ പറയുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര കരുതലോടെ ആയിരിക്കണമെന്ന് സ്ത്രീകള്‍ക്ക് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ട്രാവല്‍ അഡ്വേസറി സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രാവല്‍ അഡൈ്വസറി.

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ ഇവിടെ ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പെണ്‍കുട്ടികള്‍ ചോദിക്കുന്നത്.

ഇന്ത്യയിലേക്ക് പോകുന്നത് കരുതലോടെ വേണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

വിനോദ സഞ്ചാരത്തിനിടെ സ്വിറ്റ്‌സര്‍ലന്റ് യുവതി കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ബലാല്‍സംഗത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നിര്‍ദ്ദേശം വന്നതിന്റെ തൊട്ടടുത്ത ദിവസം ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് നേരെ പീഡനശ്രമമുണ്ടായി.

ഇന്ത്യയിലെക്കും പ്രത്യേകിച്ച് കേരളത്തിലേക്കും പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സര്‍ക്കാരും നിര്‍ദേശം നല്‍കിയിരുന്നു.

Advertisement