എഡിറ്റര്‍
എഡിറ്റര്‍
കെനിയക്കാരോട് ചെയ്ത ക്രൂരതകള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടന്റെ നഷ്ടപരിഹാരം
എഡിറ്റര്‍
Friday 7th June 2013 12:00pm

kenya

ലണ്ടന്‍: 1950 കളില്‍ ബ്രിട്ടീഷ് കോളനിയുടെ ഭാഗമായിരുന്ന കെനിയോട് ചെയ്ത ക്രൂരതകള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടന്‍ മാപ്പ് പറഞ്ഞു. കൂടാതെ കെനിയയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹ്യൂജ് അറിയിച്ചു.

കെനിയയ്ക്ക് 30 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. 1952 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കെനിയക്കാര്‍ നടത്തിയ സമരത്തില്‍ 50,000 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Ads By Google

അന്നുണ്ടായ മൃഗീയമായ സംഭവങ്ങളില്‍ ബ്രിട്ടീഷ് സര്‍്ക്കാര്‍ ഇന്ന് ഖേദിക്കുന്നതായും വില്യം ഹ്യൂജ് പറഞ്ഞു. ഇതാദ്യമായാണ് കെനിയക്കാര്‍ക്കെതിരെ നടത്തിയ മൃഗീയ നടപടികളില്‍ ബ്രിട്ടീഷ് ക്ഷമാപണം നടത്തുന്നത്.

1950 കളില്‍ ആരംഭിച്ച കെനിയന്‍ സ്വാതന്ത്രസമരത്തിന്റെ പരിസമാപ്തി 1965 ലാണ്. 65 ലാണ് കെനിയയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. 1952 ല്‍ നടന്ന മൗ മൗ ലഹളയില്‍ നിരവധി ആഫ്രിക്കക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 12000 പേരാണ് മൗ മൗ ലഹളയില്‍ കൊല്ലപ്പെട്ടത്.

ബ്രിട്ടന്റെ പീഡനങ്ങള്‍ക്ക് ഇരയായ 5000 ഓളം പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ബ്രിട്ടന്റെ കൊളോണിയന്‍ വാഴ്ച്ചയില്‍ കെനിയക്കാര്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായതായി തങ്ങള്‍ തിരിച്ചറിയുന്നുവെന്നാണ് ഹ്യൂജ് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്.

മൗ മൗ ലഹളയില്‍ പീഡിപ്പിക്കപ്പെട്ടവരുമായുണ്ടായ കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരവുമായി ബ്രിട്ടന്‍ എത്തിയത്. പീഡനത്തിനിരയായ മൂന്ന് പേരാണ് ബ്രിട്ടനെതിരെ 2009 നിയമനടപടിയുമായി എത്തിയത്.

മൗ മൗ ലഹളിയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ശാരീരികവും മാനസികവുമായ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്.

Advertisement