ചാള്‍സ് രാജകുമാരന് കൊവിഡ്-19 സ്ഥിരീകരിച്ചു
COVID-19
ചാള്‍സ് രാജകുമാരന് കൊവിഡ്-19 സ്ഥിരീകരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 5:23 pm

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ് രാജകുമാരന് കൊവിഡ് -19 സ്ഥിരീകരിച്ചു. 72 കാരനായ ചാള്‍സിന്റെ ആരോഗ്യസ്ഥിതി ഭേദമാണെന്നും നിലവില്‍ ഐസൊലേഷനിലാണ് ചാള്‍സ് ഉള്ളതെന്നും രാജകുടുംബവുമായി ബന്ധപ്പെട്ട ഔദ്യോഗിക വസതി അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ കാമിലയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആണ്. മാര്‍ച്ച് 12 നാണ് ചാള്‍സ് അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് രാജ്ഞി എലസബത്തിനെയും മാര്‍ച്ച് 12 നാണ് മകന്‍ ചാള്‍സ് അവസാനമായി കണ്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എലിസബത്ത് രാജ്ഞിക്കു ശേഷം അധികാരത്തിലേറേണ്ടയാളാണ് ചാള്‍സ് രാജകുമാരന്‍. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എലിബസത്തും സുരക്ഷാ മുന്‍ കരുതലെടുത്തിട്ടുണ്ട്. യു.കെയില്‍ നിലവില്‍ 8000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 422 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച മാത്രം 89 പേരാണ് യു.കെയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് പുറത്തിറങ്ങരതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.