എഡിറ്റര്‍
എഡിറ്റര്‍
‘പണം കൊണ്ടും മസില്‍ പവറു കൊണ്ടും സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ കഴിയാത്തതിന്റെ ചൊരുക്കാണ് ബി.ജെ.പിയ്ക്ക്’; മന്ത്രി പദത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കരുതെന്ന് ജെയ്റ്റ്‌ലിയോട് ബൃന്ദാ കാരാട്ട്
എഡിറ്റര്‍
Monday 7th August 2017 10:27pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയ്ക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം പി.ബി അംഗം ബൃന്ദാ കാരാട്ട്. കേന്ദ്രമന്ത്രി പദത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കരുത്. സമാധാനാന്തരീക്ഷം ഇല്ലാതാക്കാന്‍ കേരളത്തിലെ ജനങ്ങളെ ജെയ്റ്റ്ലി പ്രകോപിപ്പിക്കുകയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

കേരളത്തിലെ ഉന്മൂലന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷത്തിന് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ജെയ്റ്റ്‌ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബൃന്ദ രംഗത്തെത്തിയിരിക്കുന്നത്.

പണം കൊണ്ടും മസ്സില്‍ പവറു കൊണ്ടും സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ പറ്റാത്തതിന്റെ ചൊരുക്കാണ് ബി.ജെ.പിക്കെന്നും ഇപ്പോള്‍ ബി.ജെ.പി സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകരെ ആര്‍.എസ്.എസിനെ ഉപയോഗിച്ച് കൊല്ലാന്‍ നോക്കുകയാണെന്നും ബൃന്ദാ കാരാട്ട് ആരോപിച്ചു.


Also Read:  ‘ആര്‍.എസ്.എസിന്റെ പരിപ്പ് കേരളത്തില്‍ വേവില്ല’; എന്‍.ഡി ടിവിയുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറയുന്നു, അഭിമുഖം പൂര്‍ണ്ണരൂപം വായിക്കാം


കേരളത്തെ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ദയനീയമാണ്. രേഖകള്‍ വച്ച് പരിശോധിക്കുമ്പോള്‍ ബി.ജെ.പി ഭരിക്കുന്ന യുപിയിലാണ് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം കൂടുതലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

നേരത്തെ, കേരളത്തിനെതിരെ ദേശീയ തലത്തില്‍ ബി.ജെ.പി നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ മാധ്യമമായ എന്‍.ഡി ടിവിയില്‍ രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസിന്റെ കുപ്രചരണങ്ങള്‍ കേരളത്തില്‍ വേരോടില്ലെന്നും ഇവിടുത്തെ ജനങ്ങള്‍ അവരെ നേരത്തെ ഒറ്റപ്പെടുത്തിയതാണെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

Advertisement