എഡിറ്റര്‍
എഡിറ്റര്‍
‘ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പ്രാകൃത ശിക്ഷയാണ് ഹാദിയയ്ക്കും നല്‍കിയിരിക്കുന്നത്’; ബൃന്ദാ കാരാട്ട്
എഡിറ്റര്‍
Wednesday 27th September 2017 6:47pm

കൊച്ചി: ഹാദിയ കേസില്‍ കോടതി വിധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഹൈക്കോടതി വിധി വ്യക്തി സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ബൃന്ദാ കാരാട്ട് പറഞ്ഞത്.

കോടതി ഹാദിയക്ക് പറയാനുള്ളത് കേട്ടിരുന്നില്ലെന്നും ഹാദിയ വീട്ടുതടങ്കലിലാണിപ്പോളെന്നും അവര്‍ പറഞ്ഞു. ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത ഹാദിയ ഇപ്പോള്‍ മാതാപിതാക്കളുടെ തടവിലാണ് കഴിയുന്നതെന്നും ഹാദിയയ്ക്ക് മൗലിക അവകാശങ്ങളുണ്ട്. ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പ്രാകൃത ശിക്ഷയാണ് ഹാദിയയ്ക്കും നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.


Also Read: ‘ആരും മറക്കരുത്, ഇന്ത്യയുടേത് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ’; യശ്വന്ത് സിന്‍ഹയെ തള്ളി രാജ്‌നാഥ് സിംഗ്


അതേസമയം, സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാ കമ്മീഷന്റെ നീക്കം അഭിനന്ദനാര്‍ഹമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുത്ത ഹാദിയയെക്കുറിച്ചുള്ള അന്വേഷണമല്ല ദേശീയ അന്വേഷണ ഏജന്‍സി നടത്തേണ്ടതെന്നു പറഞ്ഞ ബൃന്ദാ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാകണമെന്നും കൂട്ടിച്ചേര്‍ത്തു.

Advertisement