ദല്‍ഹിയില്‍ മേല്‍പാലം തകര്‍ന്നു വീണ് രണ്ടു പേര്‍ക്ക് പരിക്ക്
Daily News
ദല്‍ഹിയില്‍ മേല്‍പാലം തകര്‍ന്നു വീണ് രണ്ടു പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th February 2015, 2:04 pm

Bridgeന്യൂദല്‍ഹി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദല്‍ഹിയിലെ വാസിറാബാദ്-ജനക്പുരി മേല്‍പാലം തകര്‍ന്നു വീണ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദല്‍ഹിയിലെ പീതാംബുര പ്രദേശത്തെ തിരക്കേറിയ റോഡിലേക്കാണ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം.

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകള്‍ക്കു മുകളിലേക്കാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് ബ്ലോക്ക് തകര്‍ന്നുവീണത്. നിര്‍മാണപ്രവര്‍ത്തനത്തിനിടെ പാലത്തെ ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് ക്രെയിനുപയോഗിച്ചു ഉയര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അഗ്നിശമന സേനയും ദുരന്തനിവാരണസേനയുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കോണ്‍ക്രീറ്റ് ബ്ലോക്ക് പോക്കുന്നതിനായി ചുറ്റിയ ഇരുമ്പ് കയര്‍ പോട്ടിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാധമികമായ നിഗമനം. പാലം നിര്‍മ്മാണം നടത്തുന്ന കോണ്‍ട്രാക്ടര്‍ക്കെതിരെ ഗുരുതരമായ അലംഭാവത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവശേഷം ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.