എഡിറ്റര്‍
എഡിറ്റര്‍
കൃത്യമായ മുലയൂട്ടല്‍ കുട്ടികളിലെ കരുപ്പന്‍ വരാനുള്ള സാധ്യതകള്‍ കുറക്കുമെന്ന് പഠനം
എഡിറ്റര്‍
Tuesday 14th November 2017 2:01pm

സ്ഥിരമായി മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ കരപ്പന്‍ അഥവാ എക്സിമ വരാനുള്ള സാധ്യത മറ്റുള്ള കുട്ടികളെയപേക്ഷിച്ച് കുറവാണെന്ന് പുതിയപഠനങ്ങള്‍. ആദ്യത്തെ മൂന്നുമാസമുള്ള കൃത്യമായ മുലയൂട്ടല്‍ കുഞ്ഞുങ്ങളിലുണ്ടാകുന്ന കരപ്പന്‍ സാധ്യതയെ പൂര്‍ണ്ണമായി ഇല്ലാതാക്കുവെന്നുള്ള പുതിയ പഠനങ്ങള്‍ പുറത്ത് വന്നു.

ബ്രിട്ടന്‍ കേന്ദ്രമാക്കിയുള്ള റിസെര്‍ച്ച് സംഘമാണ് ഇത് സംബന്ധിച്ച് പുതിയ പഠനങ്ങള്‍ നടത്തിയത്. അലര്‍ജി, ഇന്‍ഫെക്ഷന്‍ എന്നിവയെ ചെറുക്കുന്നതിന് ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നുണ്ട്.

എന്നാല്‍ കൃത്യമായി മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് കഴിയാത്ത സാഹചര്യം ഇന്ന നിലനില്‍ക്കുന്നുണ്ട്. മുലയൂട്ടല്‍ എറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്ന രാജ്യം യു.കെ ആണ്. മുലയുട്ടലിനെപ്പറ്റിയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താവുന്നതാണ്.


Also Read ദേശീയ വനിതാകമ്മീഷന് സന്ദര്‍ശനാനുമതി നല്‍കിയ ഹാദിയയുടെ അച്ഛന്‍ സംസ്ഥാനവനിതാകമ്മീഷനെ തടയുന്നു; വിമര്‍ശനവുമായി എം.സി ജോസഫൈന്‍


ഇത്തരം ആരോഗ്യസംരക്ഷണ പ്രചരണത്തിലുടെ പുതിയ അമ്മമാര്‍ക്കിടയില്‍ മുലയൂട്ടേണ്ടതിന്റെ അവശ്യകതയെപ്പറ്റി ബോധവല്‍ക്കരണം നടത്തേണ്ടതാണ് എന്നും പഠനങ്ങള്‍ പറയുന്നു. കിഴക്കന്‍ യുറോപ്പിനെയപേക്ഷിച്ച് ബെലാറസ്സിലും പരിസരപ്രദേശങ്ങളിലും കുഞ്ഞുങ്ങളിലെ അസുഖങ്ങള്‍ വളരെ കുറവാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Advertisement