കു​ട്ടി​ക​ൾ​ക്ക് മ​ന​സും വ​യ​റും നി​റ​യാ​ൻ ബ്രെ​ഡ് പി​സ
Delicious
കു​ട്ടി​ക​ൾ​ക്ക് മ​ന​സും വ​യ​റും നി​റ​യാ​ൻ ബ്രെ​ഡ് പി​സ
ന്യൂസ് ഡെസ്‌ക്
Thursday, 1st August 2019, 4:56 pm

സ്കൂ​ൾ വി​ട്ട് വ​രു​ന്ന കു​റു​മ്പ​ന്മാ​ർ​ക്ക് ആ​ന​യെ തി​ന്നാ​നു​ള്ള വി​ശ​പ്പു​ണ്ടാ​കും.​സ്ഥി​രം വി​ഭ​വ​ങ്ങ​ളാ​യ ഇ​ഡ​ലി​യും ച​പ്പാ​ത്തി​യും കൊ​ണ്ടൊ​ന്നും ഇ​ന്ന​ത്തെ കു​ട്ടി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കാ​നാ​വി​ല്ല.​അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ക​യും അ​മ്മ​മാ​ർ​ക്ക് ത​യാ​റാ​ക്കാ​ൻ എ​ളു​പ്പ​വു​മു​ള്ള രു​ചി​ക​ര​മാ​യ വി​ഭ​വ​മാ​ണ് ബ്രെ​ഡ് പി​സ.​പി​സ സോ​സ് ക​രു​ത​ണ​മെ​ന്ന​തൊ​ഴി​ച്ചാ​ൽ ന​മ്മു​ടെ വീ​ട്ടി​ലെ വി​ഭ​വ​ങ്ങ​ൾ വെ​ച്ച് ത​ന്നെ ഈ ​ഇ​ൻ​സ്റ്റ​ന്‍റ് പി​സ ത​യാ​റാ​ക്കാം.

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ബ്രെ​ഡ്- 10 ക​ഷ്ണം
ബ​ട്ട​ർ- 2 ടീ​സ്പൂ​ൺ
സ​വാ​ള-1
ത​ക്കാ​ളി -1
കാ​പ്സി​ക്കം-1
പി​സ സോ​സ്- അ​ര ക​പ്പ്
ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത്- അ​ര ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

ബ്രെ​ഡ് ക​ഷ്ണ​ങ്ങ​ളി​ൽ ബ​ട്ട​റും പി​സ സോ​സും പു​ര​ട്ടു​ക.​സ​വാ​ള​യും ത​ക്കാ​ളി​യും കാ​പ്സിക്ക​വും ക​നം കു​റ​ച്ച​രി​ഞ്ഞ് ബ്ര​ഡി​ന് മു​ക​ളി​ൽ വ​യ്ക്കു​ക.​ഇ​തി​ന് മു​ക​ളി​ൽ ഗ്രേ​റ്റ് ചെ​യ്ത ചീ​സ് വി​ത​റു​ക.​മൈ​ക്രോ​വേ​വ് ഓ​വ​ൻ 250 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ൽ ചൂ​ടാ​ക്ക​ണം.​ബ്ര​ഡ് ക​ഷ്ണ​ങ്ങ​ൾ ഓ​വ​നി​ൽ വെ​ച്ച് ഇ​ളം ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു വ​രെ വേ​വി​ക്ക​ണം.​സ്വാ​ദി​ഷ്ട​മാ​യ ബ്രെ​ഡ് പി​സ ത​യാ​ർ.