എഡിറ്റര്‍
എഡിറ്റര്‍
ഉറുഗ്വായെ തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍
എഡിറ്റര്‍
Thursday 27th June 2013 9:55am

brazil-final

ബ്രസീല്‍: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഉറുഗ്വായെ തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചു. 2-1നായിരുന്നു ബ്രസീലിന്റെ വിജയം.

വാശിയേറിയ പോരാട്ടത്തില്‍ ഫ്രെഡ്, പൗളീഞ്ഞോ എന്നിവര്‍ ബ്രസീലിനായി ഗോള്‍ നേടി. എഡിന്‍സണ്‍ കാവാനിയാണു ഉറുഗ്വായുടെ സ്‌കോറര്‍.

Ads By Google

ഇന്നത്തെ ഇറ്റലി- സ്‌പെയിന്‍ സെമിവിജയികള്‍ ഞായറാഴ്ച മാറക്കാന സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ബ്രസീലിന്റെ എതിരാളികളാവും.

തുടക്കത്തില്‍ ലഭിച്ച പെനല്‍റ്റി സ്‌പോട്ട് കിക്ക് പാഴാക്കിയതാണു യുറഗ്വായ്ക്കു വിനയായത്. ഡിയേഗോ ഫോര്‍ലാന്റെ കിക്ക് ബ്രസീല്‍ ഗോളി ജൂലിയോ സീസര്‍ തടുത്തിട്ടു.

ലാറ്റിനമേരിക്കയിലെ രണ്ടു കരുത്തന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടം തുടക്കം മുതല്‍ അവസാന വിസില്‍ വരെ ആവേശം ജ്വലിക്കുന്നതായിരുന്നു.

41-ാം മിനിറ്റിലായിരുന്നു ആദ്യഗോള്‍. ഉറുഗ്വായ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ബോക്‌സിന്റെ നടുഭാഗത്തുണ്ടായിരുന്ന ഫ്രെഡിന്റെ കാലില്‍ പന്തുകിട്ടി. പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് ഫ്രെഡ് പന്തു തോണ്ടിയിടുകയായിരുന്നു (1-0). ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നില്‍.

രണ്ടാം പകുതിയില്‍ ഉറുഗ്വായുടെ ശക്തി ഇരട്ടിച്ചു. 48-ാം മിനിറ്റിലെ തകര്‍പ്പന്‍ ഗോളിലൂടെ അവര്‍ കളിയിലേക്കു തിരിച്ചെത്തി. എഡിന്‍സണ്‍ കാവാനിയുടെ ഇടങ്കാലനടി ബ്രസീല്‍ വല തുളച്ചു. 86-ാം മിനിറ്റില്‍, ബ്രസീല്‍ കാത്തിരുന്ന വിജയഗോള്‍.

നെയ്മറുടെ കോര്‍ണര്‍കിക്കിനു പൗളിഞ്ഞോ കരുത്തോടെ തലവച്ചു. ഗോള്‍ (2-1). ബ്രസീല്‍ ഫൈനല്‍ പ്രവേശനം ഉറപ്പിക്കുകയായിരുന്നു.

Advertisement