എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇറ്റലിയെ തോല്‍പ്പിച്ച് ബ്രസീല്‍ സെമിയില്‍
എഡിറ്റര്‍
Sunday 23rd June 2013 11:50am

brazil-beat-ittaly

സാല്‍വദോര്‍: കോണ്‍ഫെഡറേഷന്‍ കപ്പില്‍ കരുത്തരായ ഇറ്റലിയെ തോല്‍പ്പിച്ച് ബ്രസീല്‍ സെമിഫൈനലില്‍.

ലോക ഫുട്‌ബോളിലെ അതികായകന്മാരായ ബ്രസീലും, ഇറ്റലിയും പരസ്പരം ഏറ്റുമുട്ടിയ മത്സരത്തില്‍ ഇറ്റലിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് ബ്രസീല്‍ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായത്.

Ads By Google

മത്സരത്തില്‍ തോറ്റെങ്കിലും ഇറ്റലി നേരത്തെ തന്നെ സെമിഫൈനലില്‍ ഇടം പിടിച്ചിരുന്നു.

വാശിയും, ആവേശും നിറഞ്ഞ മത്സരത്തില്‍ ബ്രസീലിന്റെ സൂപ്പര്‍ താരം ഫ്രെഡ് നേടിയ ഇരട്ടഗോളുകളാണ് ബ്രസീലിനെ വിജയത്തിലേക്കെത്തിച്ചത്.

കളിയുടെ 67 ാം മിനിട്ടിലും,  88 ാം മിനിട്ടിലുമാണ് ഫ്രെഡ് ഇറ്റലിയുടെ ഗോള്‍ വല കുലുക്കിയത്.

സൂപ്പര്‍ താരം നെയ്മര്‍ 55 ാം മിനിട്ടില്‍ നേടിയ സുന്ദര ഗോള്‍  ബ്രസീലിന്റെ ലീഡുയര്‍ത്തി.  കളത്തില്‍ നിറഞ്ഞു കളിച്ച ഡാന്റെ 45 ാം മിനിട്ടില്‍ നേടിയ  ഗോള്‍ ഇറ്റലിയെ ശരിക്കും പ്രതിരോധത്തിലാക്കി.

ബ്രസീല്‍ പ്രതിരോധ നിരയെ നേരിടുന്നതില്‍ തുടക്കത്തിലെ വീഴ്ച്ച പറ്റിയ ഇറ്റലിക്ക് വേണ്ടി ഗ്യാച്ചെറീനിയും (51) ഷില്ലിനിയുടെയു(71) മാണ് ആശ്വാസ  ഗോളുകള്‍ നേടിയത്. മത്സരത്തില്‍ തോറ്റത്തോടെ ഇറ്റലി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി. നേരത്തെ രണ്ട് കളികള്‍ വിജയിച്ചതിനാല്‍  ബ്രസീലിനെതിരെയുള്ള മത്സരം ഇറ്റലിക്ക് നിര്‍ണ്ണായകമായിരുന്നില്ല.

ഇറ്റലിക്കെതിരെ വിജയിച്ചതോടെ ഗ്രൂപ്പ് മത്സരങ്ങളിലെ എല്ലാ കളികളിലും വിജയിച്ച് ബ്രസീല്‍ സെമിയിലേക്കുള്ള ടിക്കറ്റുറപ്പിച്ചു.

ബ്രസീലിന്  മുന്നില്‍ അവശേഷിക്കുന്ന രണ്ട് മത്സരത്തില്‍ കൂടി വിജയിക്കാനായാല്‍  നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലിന് ഒരിക്കല്‍ കൂടി കോണ്‍ഫെഡറേഷന്‍ കപ്പുയര്‍ത്താം.

Advertisement