എഡിറ്റര്‍
എഡിറ്റര്‍
ചൈനയില്‍ പരീക്ഷാ ഹാളില്‍ ബ്രായ്ക്ക് വിലക്ക്
എഡിറ്റര്‍
Saturday 8th June 2013 12:45am

exam

ബെയ്ജിങ്: പരീക്ഷാ ഹാളിലെ കോപ്പിയടി തടയാന്‍ ചൈനയില്‍ പുതിയ നിയമം. പുതിയ നിയമ പ്രകാരം ബ്രാ ധരിച്ച് ഇനി പരീക്ഷാ ഹാളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. രണ്ട് ദിവസമുളള സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക്  മുന്നോടിയായാണ് പുതിയ നിയമം.

ഒരു കോടിയോളം പേരാണ് പരീക്ഷ എഴുതുന്നത്. ബ്രായ്‌ക്കൊപ്പം മറ്റ് ചില വസ്ത്രങ്ങള്‍ക്കും പരീക്ഷാ ഹാളില്‍ വിലക്കുണ്ട്. ലോഹ നിര്‍മിത കൊളുത്തുള്ള ബ്രാകള്‍ക്കാണ് നിരോധനം.

Ads By Google

ബ്രായുടെ കൊളുത്തില്‍  ഘടിപ്പിക്കാവുന്ന അതിസൂക്ഷ്മമായ ഉപകരണങ്ങള്‍ വരെ ചൈനയില്‍ പ്രചാരത്തിലുണ്ട്. ഇത് വഴി വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കുന്നു എന്നതിനാലാണ് ഇത്തരമൊരു നിയമം പ്രബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.

ചൈനയിലെ ജിലിന്‍ പ്രവിശ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ നിയമം ബാധകമാകുക. എന്നാല്‍ പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവും വ്യാപകമാകുന്നുണ്ട്.

 

Advertisement