തമിഴ് പൊലീസിനെ വീണ്ടും വലച്ച് ബോംബ് ഭീഷണി; ഇത്തവണ ചിയാന്‍ വിക്രമിനെതിരെ
Movie news
തമിഴ് പൊലീസിനെ വീണ്ടും വലച്ച് ബോംബ് ഭീഷണി; ഇത്തവണ ചിയാന്‍ വിക്രമിനെതിരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2020, 6:52 pm

ചെന്നൈ: തമിഴ്‌നാട് പൊലീസിനെ വീണ്ടും വലച്ച് ബോംബ് ഭീഷണി. ഇത്തവണ ചിയാന്‍ വിക്രമിന്റെ വീടിന് നേരെയാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. നേരത്തെ വിജയ്, രജനികാന്ത് എന്നിവരുടെ വീടിന് നേരെയും ഭീഷണി ഉണ്ടായിരുന്നു.

ചെന്നൈയിലെ വസന്ത് നഗറിലെ താരത്തിന്റെ വീടിന് നേരെയാണ് ഭീഷണി ഉണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് വിക്രമിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിക്കുമെന്നും ഭീഷണി കോള്‍ പൊലീസ് സ്റ്റേഷനിലേക്ക് വന്നത്.

എന്നാല്‍ പരിശോധന നടത്തിയെങ്കിലും ബോംബ് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. വില്ലുപുരത്ത് നിന്നാണ് ബോംബ് ഭീഷണി വന്നതെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെയും വില്ലുപുരത്ത് നിന്നായിരുന്നു പൊലീസിന് വ്യാജ ബോംബ് ഭീഷണി വന്നിരുന്നത്. അന്ന് പിടികൂടിയിരുന്ന വ്യക്തി മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ് വിക്രത്തിന്റെ പുതിയ ചിത്രം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, കെ എസ് രവികുമാര്‍, ബാബു ആന്റണി, റോഷന്‍ മാത്യു, മിര്‍നാലിനി രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bomb threat against Chiyan Vikram’s house after actor Vijay and Rajinikanth’s house,