നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബ് ശേഖരം പിടിച്ചെടുത്തു
Kerala
നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബ് ശേഖരം പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 1:15 pm

 

നാദാപുരം: നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബ് ശേഖരം പിടിച്ചെടുത്തു. നാദാപുരം ചേലക്കാസ് മൂസ വണ്ണത്താന്‍ കണ്ടിയുടെ പറമ്പില്‍ നിന്നാണ് ബോംബ് ശേഖരം കണ്ടെത്തിയത്.

പതിമൂന്ന് പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിലായാണ് കണ്ടെത്തിയത്. നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു