എഡിറ്റര്‍
എഡിറ്റര്‍
ധാക്കയില്‍ പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് പുറത്ത് സ്‌ഫോടനം
എഡിറ്റര്‍
Monday 4th March 2013 2:25pm

ബംഗ്ലാദേശ്: രാഷ്ട്രപതി പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സ്‌ഫോടനം. ധാക്കയിലെ സൊണാര്‍ഗാവ് ഹോട്ടലിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്.

Ads By Google

സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖര്‍ജി ഇവിടെയെത്തിയത്.

1971 ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് യുദ്ധക്കുറ്റം ചെയ്തുവെന്ന കേസില്‍ ജമാഅത്തെ ഇസ്ലാമി നേതാവ്  ധല്‍വാര്‍ ഹുസൈന്‍ സയ്യിദി് വധശിക്ഷ നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളായി അക്രമസംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.

പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് ബംഗ്ലാദേശില്‍ നടന്ന പോരാട്ടത്തിനിടെ നടന്ന അക്രമത്തിന്റെ പേരിലാണ് വധശിക്ഷ വിധിച്ചത്.

2010 ജൂണിലാണ് ധല്‍വാര്‍ സുഹൈനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൂട്ടക്കൊല, തീവെപ്പ്, കൂട്ടബലാത്സംഗം എന്നീ പത്തൊമ്പത് വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് പ്രാദേശിക നേതാക്കളുടെ സഹായത്തോടെ മുപ്പത് ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ട്.

യുദ്ധക്കുറ്റം നടത്തിയെന്ന കേസില്‍ ധല്‍വാര്‍ ഹുസൈന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയത്.

അതേസമയം സയ്യീദിനെ വധശിക്ഷയ്ക്ക് വിധിച്ചതില്‍ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍. ഇതുവരെ 70 പേരാണ് മരിച്ചത്. ഇതിനിടെയാണ് സ്‌ഫോടനവും നടന്നത്.

Advertisement