എഡിറ്റര്‍
എഡിറ്റര്‍
കറാച്ചിയില്‍ ഷിയാ വിഭാഗത്തിന് നേരെ സ്‌ഫോടനം; 45 മരണം
എഡിറ്റര്‍
Monday 4th March 2013 12:05am

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഷിയാ വിഭാഗത്തിന് നേരെ നടന്ന സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയാക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസ് ടൗണ്‍ പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

Ads By Google

പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുന്നവരുടെ ഇടയിലാണ് സ്‌ഫോടനം നടന്നത്. 149 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചില കെട്ടിടങ്ങള്‍ തീപിടിത്തത്തില്‍ കത്തിയമര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബോംബ് എവിടെയാണ് സ്ഥാപിച്ചതെന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘം ചാവേര്‍ ആക്രമണ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.

സുന്നി തീവ്രവാദ സംഘടനയായ ലഷ്‌കറെ ജാംഗ്‌വിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. ഈ വര്‍ഷം ഈ സംഘടന നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 200ല്‍ ഏറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് നഗരത്തിലെങ്ങും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

സ്‌ഫോടനത്തിനു ശേഷം ഉയര്‍ന്ന കനത്ത പുകയില്‍ മുങ്ങിയ കറാച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാനപിക്കാന്‍ സാധിച്ചിട്ടില്ല.

സംഭവം നടന്നയുടന്‍ രോഷം മൂത്ത് പ്രദേശവാസികള്‍ ഇരുട്ടില്‍ വെടിയുതിര്‍ത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പിന്നീട് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാര്‍ ബോംബാണോ ചാവോറാണോ ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീടുകളിലേക്കും സമീപമുള്ള കടകളിലേക്കും സംഭവശേഷം തീപടര്‍ന്നി.

തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയിക്കുന്ന പൊലീസ് മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും മതനേതാക്കളും സ്‌ഫോടനത്തെ ശക്തിയായി അപലപിച്ചു.

കഴിഞ്ഞ മാസം ലഷ്‌കറെ ജാംഗ്‌വിയുടെ നേതാവ് മാലിക് ഇഷാഖിനെ പഞ്ചാബ് പ്രവിശ്യാ അധികൃതര്‍ പിടികൂടിയിരുന്നു. എന്നാല്‍ നേതാവിനെ പിടച്ചതു കൊണ്ട് സംഘടനയുടെ പ്രവര്‍ത്തനത്തെ തടയാന്‍ കഴിയില്ലെന്നാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്.

Advertisement