കണ്ണൂര്‍ കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Kerala
കണ്ണൂര്‍ കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്‌ക്
Friday, 4th September 2020, 3:22 pm

കണ്ണൂര്‍: കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. രണ്ട് പേരെയും തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൈയ്ക്കും മുഖത്തിനുമാണ് പരിക്കേറ്റത്. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

തലശേരി ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പൊട്ടിത്തെറി നടന്ന കതിരൂര്‍ പൊന്ന്യം സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്.

തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ നാല് ദിവസങ്ങളായി കണ്ണൂരിന്റെ പല ഭാഗത്തും അക്രമസംഭവങ്ങള്‍ അരങ്ങേറുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടാകുകയും അതിന് പിന്നാലെ സി.പി.ഐ.എമ്മിന്റെ വായനശാല തകര്‍ക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; bomb blast in kannur kathiroor