എഡിറ്റര്‍
എഡിറ്റര്‍
ലോക കായിക പുരസ്‌കാരം: ബോള്‍ട്ടിനും മോ ഫറെയ്ക്കും നാമനിര്‍ദേശം
എഡിറ്റര്‍
Wednesday 10th October 2012 9:52am

മൊണാക്കോ: ലോക കായിക പുരസ്‌കാരത്തിനായി ഒളിമ്പിക് ജേതാക്കളായ ഉസൈന്‍ ബോള്‍ട്ടിനെയും മോ ഫറെയെയും നാമനിര്‍ദേശം ചെയ്തു. ഇത്തവണ പുരസ്‌കാരത്തിന് സാധ്യത കല്‍പ്പിക്കുന്ന താരം ഉസൈന്‍ ബോള്‍ട്ട് തന്നെയാണെന്നാണ് അറിയുന്നത്.

Ads By Google

പുരുഷ-വനിതാ വിഭാഗത്തിലായി ഇരുപത് പേരുടെ പട്ടികയാണ് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിദ്ധപ്പെടുത്തിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ 100 മീറ്ററിലും, 200 മീറ്ററിലും റെക്കോര്‍ഡോടെ  സ്വര്‍ണം നേടിയ താരമാണ് ബോള്‍ട്ട്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

2008, 2009, 2011 വര്‍ഷങ്ങളില്‍ ബോള്‍ട്ടിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. സൊമാലിയന്‍ വംശജനായ മോ ഫറെ ബ്രിട്ടന്റെ 10,000 മീറ്റര്‍, 5000 മീറ്റര്‍ ഇനങ്ങളിലെ ഒളിമ്പിക്‌സ് ജേതാവാണ്.

ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന് വെല്ലുവിളിയുയര്‍ത്തിയ യൊഹാന്‍ ബ്ലേക്കും പട്ടികയിലുണ്ട്. പട്ടികയിലുള്ള എല്ലാ താരങ്ങളും ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണമെഡലെങ്കിലും നേടിയിട്ടുണ്ട്.

വനിതാവിഭാഗത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിലെ വേഗമേറിയ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ ഇടം പിടിച്ചിട്ടുണ്ട്. അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സും ഓസ്‌ട്രേലിയയുടെ സാലി പിയേഴ്‌സണും വനിതാപട്ടികയില്‍ ഇടം നേടിയവരില്‍ ഉള്‍പ്പെടുന്നു.

Advertisement