എഡിറ്റര്‍
എഡിറ്റര്‍
100 കോടി അല്ല ഇനി 1000 കോടിയാണ് ലക്ഷ്യം: കരണ്‍ ജോഹര്‍
എഡിറ്റര്‍
Thursday 14th March 2013 11:40am

നിലവില്‍ ബോളിവുഡിലെ ഹിറ്റ് സിനിമകള്‍ എന്ന് പറയുന്നത് 100 കോടി കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ കയറുന്നതാണ്. 100 കോടി ക്ലബ്ലില്‍ കയറുക എന്ന ലക്ഷ്യം വെച്ചാണ് പല സംവിധായകരും സിനിമ എടുക്കുന്നത് തന്നെ.

എന്നാല്‍ നൂറ് കോടിക്ലബ്ബിന്റെ കാലം കഴിഞ്ഞെന്നാണ് ബോളിവുഡിലെ പ്രൊഫഷണലുകള്‍ പറയുന്നത്. ഇനി ലക്ഷ്യം വെയ്‌ക്കേണ്ടത് 1000 കോടിയുടെ നേട്ടമായിരിക്കണമെന്ന്  സംവിധായകന്‍ കരണ്‍ ജോഹറും വ്യക്തമാക്കുന്നു.

എനിക്ക് തോന്നുന്നത് സിനിമയുടെ കഥയും, തിരക്കഥയും അഭിനേതാക്കളും തന്നെയാണ് 1000 കോടി നേട്ടത്തിലേക്ക് സിനിമയെ എത്തിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ഇവയെല്ലാം കൃത്യമായ രീതിയില്‍ വന്നാല്‍ സിനിമ 1000 കോടി ക്ലബ്ബിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്.- കരണ്‍ ജോഹര്‍ പറഞ്ഞു.

എന്നാല്‍ സിനിമ വേണ്ടവിധം ആളുകളിലേക്ക് എത്തിക്കുകയാണ് ഇതിന് പിന്നിലെ മറ്റൊരു മാര്‍ഗമെന്നാണ് ഡിസ്‌നി യു ടിവി എം.ഡിയും നടി വിദ്യാബാലന്റെ ഭര്‍ത്താവുമായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ പറയുന്നത്.

സിനിമാപ്രദര്‍ശന ശാലകളുടെ എണ്ണം കൂട്ടുകയും പ്രത്യേക രീതിയില്‍ ടിക്കറ്റുകളുടെ വില കൂട്ടുകയും വേണം. എന്റര്‍ടൈന്‍മെന്റ് ടാക്‌സ് എന്ന് പറഞ്ഞ് വാങ്ങുന്ന പണത്തിന്റെ കാര്യത്തിലും കൃത്യത വരേണ്ടതുണ്ട്.

ഹോളിവുഡ് ചിത്രമായ അവതാര്‍ ലോകത്തെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. വ്യത്യസ്ത ഭാഷകളിലുള്ള ജനങ്ങള്‍ക്ക് അത് കാണാന്‍ അവസരം ലഭിച്ചു.

യഥാര്‍ത്ഥത്തില്‍ വലിയൊരു ബിസിനസ് ആണ് അവിടെ നടക്കുന്നത്. വലിയ ഓഡിയന്‍സിനെ മുന്നില്‍ കണ്ട് സിനിമ എടുക്കുന്നത് വന്‍ സാമ്പത്തിക ലാഭം തന്നെ ഉണ്ടാക്കും. അതിലുപരി ഒരു ഭാഷയില്‍ പുറത്തിറങ്ങുന്ന ചിത്രം മറ്റുഭാഷക്കാര്‍ക്ക് ഒരേസമയം തന്നെ കാണാന്‍ കഴിയുകയും ചെയ്യും- സിദ്ധാര്‍ത്ഥ് പറഞ്ഞു.

എഫ്.ഐ.സി.സി.ഐ സംഘടിപ്പിച്ചു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍

Advertisement