ജാക്വിലിന്‍ ബില്‍ഡ്‌സ് : കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കൈതാങ്ങായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
Bollywood
ജാക്വിലിന്‍ ബില്‍ഡ്‌സ് : കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കൈതാങ്ങായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 11:45 pm

കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുന്ന കൂട്ടത്തിനൊപ്പം കൂടിയിരിക്കുകയാണ് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ജാക്വിലിന്‍ ബില്‍ഡ്‌സ് എന്ന് പേര് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്.

“2016 ലാണ് ജാക്വിലിന്‍ ബില്‍ഡ്‌സ് എന്ന പേരില്‍ തമിഴ്‌നാടിലെ പ്രളയത്തിനു ശേഷം ആദ്യമായി ദുരന്തനിവാരണം നടത്തുന്നത്. അന്ന് ഇന്ത്യയുടെ പല ഭാഗത്ത് നിന്നും സഹായം ലഭിച്ചു. അങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചതേയില്ല.” ജാക്വിലിന്‍ പറയുന്നു.

Also Read:  ക്രിസ്ത്യന്‍ മിഷേലിന് വേണ്ടി ഹാജരായി; യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ അംഗം അലിജോ ജോസഫിനെ പുറത്താക്കി

അതിന്റെ രണ്ടാം ഭാഗമായാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍. അത് വളരെ സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. ആളുകളുടെ വീടുകള്‍ക്കൊപ്പം ജീവിതവും പുനര്‍നിര്‍മ്മിക്കാനാണ് ശ്രമം.

സാമൂഹ്യ സേവന രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. കടല്‍ സംരക്ഷിക്കുന്നതിലും മൃഗങ്ങളെ സംരക്ഷിക്കുന്നതിലും ഒക്കെ മുന്നിട്ടിറങ്ങിയ ആളാണ് ജാക്വിലിന്‍.

വ്യക്തികളെ സംഭാവന നടത്തുവാന്‍ പ്രേരിപ്പിക്കുന്നത് വഴി 50 ലക്ഷത്തിലധികം രൂപ കേരളത്തിന് വേണ്ടി സംഭരിക്കാന്‍ ആണ് ജാക്വിലിനും കൂട്ടുകാരുടെയും ശ്രമം.