എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് താരം രാഹുല്‍ റോയ് ബി.ജെ.പിയില്‍
എഡിറ്റര്‍
Sunday 19th November 2017 12:04am


ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ രാഹുല്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തില്‍ ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ചായിരുന്നു രാഹുല്‍ റോയിയുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകണമെന്നും അതിനാല്‍ എന്ത് ഉത്തരവാദിത്വം വേണമെങ്കിലും പാര്‍ട്ടിയ്ക്ക് തന്നെ ഏല്‍പ്പിക്കാമെന്നും രാഹുല്‍ റോയ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെക്കുറിച്ചുള്ള ലോകരാജ്യങ്ങളുടെ കാഴ്ചപ്പാട് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: ‘മൈ തങ്കമേ’ ; നയന്‍താരയ്ക്ക് പിറന്നാളാശംസയര്‍പ്പിച്ച് കാമുകന്‍


തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രേക്ഷകനെന്ന നിലയിലും കലാകാരനെന്ന നിലയിലും ആവിഷ്‌കാരസ്വാതന്ത്ര്യത്തെ മാനിക്കുന്നെന്നായിരുന്നു മറുപടി.

എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തെയും മാനിക്കണമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 1990ലെ സൂപ്പര്‍ഹിറ്റ് ചിത്രം ആഷിഖിയിലൂടെയാണ് റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

തുടര്‍ന്ന് പ്യാര്‍ കാ സായ, ബാരിഷ്, ജുനൂണ്‍, സപ്നേ സാജന്‍ കേ, പെഹല നഷ, ഫിര്‍ തേരി കഹാനി യാദ് ആയേ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട റോയ് 2006ല്‍ മത്സര പരമ്പരയായ ബിഗ് ബോസ്സിന്റെ ആദ്യ സീസണിലെ വിജയി കൂടിയാണ്.

Advertisement