എഡിറ്റര്‍
എഡിറ്റര്‍
ബോക്കോ ഹറം: വിദ്യാര്‍ത്ഥിനികളെ ഉടന്‍ വിട്ടയക്കണം- യു.എന്‍
എഡിറ്റര്‍
Sunday 11th May 2014 10:00am

boko-haram

യു.എന്‍: നൈജീരിയയിലെ ബോക്കോ ഹറം എന്ന തീവ്രവാദി സംഘടന തട്ടിക്കൊണ്ടുപോയ 200ലധികം വരുന്ന വിദ്യാര്‍ത്ഥിനികളെ ഉടന്‍ വിട്ടയക്കണമെന്ന് യുനൈറ്റഡ് നാഷന്‍സ് രക്ഷാസമിതി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനികളെ വിട്ടയക്കാത്തപക്ഷം കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും രക്ഷാ സമിതി മുന്നറിയിപ്പ് നല്‍കി.

നൈജീരിയയിലെ ചിക്കാബോയിലെ ഒരു സ്‌കൂളില്‍ നിന്നും 200ലധികം വരുന്ന വിദ്യാര്‍ത്ഥിനികളെ ബോക്കോ ഹറം തട്ടിക്കൊണ്ടു പോകുകയായിരുന്നു. പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസ രീതികള്‍ പിന്തുടര്‍ന്നതിനാണത്രെ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോയത്. ഇവരെ അടിമപ്പണിക്ക് വില്‍ക്കുമെന്നും ബോക്കോ ഹറം ഭീഷണിപ്പെടുത്തിയിരുന്നു.

സംയുക്ത സൈനിക നീക്കം

ബോക്കോ ഹറമിനെ നേരിടാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യങ്ങള്‍ ഇതിനകം തന്നെ നൈജീരിയയിലെത്തിയിട്ടുണ്ട്. ഇവര്‍ സംഘടനയുടെ ശക്തികേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണ്. ഏതുസമയവും ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്.

അമേരിക്കക്കും ബ്രിട്ടനും പുറമെ ഫ്രഞ്ച് സൈന്യവും തിരച്ചിലിനായി നൈജീരിയയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തീവ്രവാദികളെ നേരിടാനെത്തുന്ന ഇവര്‍ ഉടനെ നൈജീരിയ വിട്ടേക്കില്ലെന്നും സൂചനകളുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള സമ്മര്‍ദ്ദം കാരണം നൈജീരിയന്‍ പ്രസിഡന്റ് ഗുദ്‌ലക് ജൊനാദന് വിദേശ ഇടപെടലുകളെ പ്രതിരോധിക്കാന്‍ കഴിടാത്ത സാഹചര്യമാണുള്ളത്.

Advertisement