എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
എഡിറ്റര്‍
Sunday 1st November 2015 2:33pm

saudiflood

റിയാദ്:  തുറൈഫില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുത്തു. ശനിയാഴ്ച വൈകുന്നേരം സൗദി സിവില്‍ ഡിഫന്‍സ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.

തുറൈഫ് ഗവര്‍ണറേറ്റിലെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളുമായി സഞ്ചരിക്കവെ കാര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടാണ് അപകടമുണ്ടായിരുന്നത്.

കാറിനുള്ളില്‍ ഭാര്യയും ഭര്‍ത്താവും ആറ് മക്കളുമാണ് ഉണ്ടായിരുന്നത്. കാറിനുള്ളില്‍ ഉണ്ടായിരുന്ന അമ്മയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇവരുടെ പിതാവും രണ്ട് സഹോദരന്‍മാരും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

അപകടം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ലഭിച്ചിരിക്കുന്നത്. പോലീസ്, ആര്‍മി ബോര്‍ഡര്‍ ഗാര്‍ഡ്, തുറൈഫ് അധികൃതര്‍, എന്നി വിഭാഗങ്ങളുടെ സഹായത്തിലാണ് തെരച്ചില്‍ സാധ്യമായത്.

Advertisement