എഡിറ്റര്‍
എഡിറ്റര്‍
ഇടപാടുകളെല്ലാം നിയമാനുസൃതം; ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനെതിരായ ആരോപണങ്ങള്‍ ശത്രുക്കളുടെ കുപ്രചരണമെന്നും ബോബി ചെമ്മണ്ണൂര്‍
എഡിറ്റര്‍
Thursday 28th September 2017 2:02pm

കോഴിക്കോട്: ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഇടപാടുകളെല്ലാം നിയമാനുസൃതമെന്ന് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും എം.ഡിയുമായ ബോബി ചെമ്മണ്ണൂര്‍.സ്ഥാപനത്തിന്റെ ആസ്തി 1550 കോടിയും വിറ്റുവരവ് 2500 കോടി രൂപയുമാണെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.

സെബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനെതിരെ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ഭരണപരിഷാകാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയത്.

‘ഞങ്ങളുടേത് ലിമിറ്റഡ് കമ്പനിയാണ്. ലിമിറ്റഡ് കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് ഉണ്ട്. കമ്പനി ആക്ടിനനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 155 വര്‍ഷമായിട്ട് ഞങ്ങളുടെ ഷെയര്‍ ഹോള്‍ഡേഴ്‌സെല്ലാം ഒരുവിധ പരാതിയുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ അസറ്റ് 1550 ആണ്. ബേസ് 2500 കോടിയും. ഞങ്ങള്‍ക്കെതിരെ ഏത് ഏജന്‍സി വേണമെങ്കിലും എന്ത് വേണമെങ്കിലും അന്വേഷിക്കട്ടെ. അതില്‍ ക്രമക്കേടുകളോ തെറ്റുകളോ ഉണ്ടെങ്കില്‍ അവര്‍ കണ്ടുപിടിക്കട്ടെ. നമ്മുടെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ടൊക്കെ നിരവധി ശത്രുക്കള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഭാഗമായി പലതും വരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.

Advertisement