എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുക എളുപ്പമല്ലെന്ന് ചൈന
എഡിറ്റര്‍
Tuesday 19th March 2013 1:51pm

ബെയ്ജിംഗ്: ഇന്ത്യയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നത് എളുപ്പമല്ലെന്ന് ചൈന. ചൈനയുടെ പുതിയ പ്രസിഡന്റ് സി ജിന്‍പിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

അതിര്‍ത്തി തര്‍ക്കം പരിഹരിക്കേണ്ടതാണെന്നും എന്നാല്‍ ഇന്ത്യയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെ സമാധാനപരമായിരിക്കും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെന്നും ജിന്‍പിങ് പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സീ ജിന്‍പിങ് നിലപാട് വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ സമാധാനവും സുതാര്യതയും ഉറപ്പുവരുത്താനാണ് ഇരുരാജ്യങ്ങളും ഇപ്പോള്‍ ശ്രമിക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ചരിത്രത്തില്‍ നിന്നും ഉടലെടുത്ത സങ്കീര്‍ണമായ വിഷയമാണ്. എന്നാല്‍ ഇന്ത്യയുമായി സൗഹാര്‍ദ്ദപരമായ ആശയവിനിമയം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അഞ്ചിന ഫോര്‍മുലയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും സി ജിന്‍പിങ് വ്യക്തമാക്കി.

ക്രമേണ കാലികവും പരസ്പരം അംഗീകരിക്കുന്നതുമായ പരിഹാരത്തിലേക്ക് എത്തിപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement