എഡിറ്റര്‍
എഡിറ്റര്‍
ബി.എം.ഡബ്ല്യൂ ലാറ്റിന്‍ അമേരിക്കയില്‍ പ്ലാന്റ് തുടങ്ങുന്നു
എഡിറ്റര്‍
Wednesday 24th October 2012 4:40pm

ബ്രസീലിയ: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യൂ  ലാറ്റിന്‍ അമേരിക്കയില്‍ പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ബ്രസീലാണ് ഇതിന് വേണ്ടി കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.

പുതിയ പ്ലാന്റിനായി ഏകദേശം  264 മില്യണ്‍ യു.എസ് ഡോളറാണ ഇതിനായി ബി.എം.ഡബ്ല്യൂ ചിലവഴിക്കുന്നത്. പ്ലാന്റ് തുടങ്ങുന്നതിനായുള്ള ചര്‍ച്ചക്ക് ബ്രസീലിയന്‍ പ്രസിഡന്റ് ദലീമ റൂസുഫുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം പച്ചക്കൊടി കാണിച്ചതായാണ് സൂചന.

Ads By Google

2013 ഏപ്രിലോടെയാവും പുതിയ പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കുക. 2014 ഓടെ കാര്‍ നിര്‍മാണം ആരംഭിക്കാന്‍ തുടങ്ങും. നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ 30,000 വാഹനങ്ങള്‍ നിര്‍മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

പുതിയ പ്ലാന്റില്‍ നിന്നും ആദ്യ ഘട്ടത്തില്‍ ബി.എം.ഡബ്ല്യൂ ഇലവന്‍ മാത്രമായിരിക്കും നിര്‍മിക്കുക. പിന്നീട് മറ്റ് മോഡലുകളിലേക്കും തിരിയാനാണ് പദ്ധതി.

Advertisement