അടുത്ത 12 ദിവസം നിര്‍ണ്ണായകം, യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ബി.എം.സി കമ്മീഷണര്‍
national news
അടുത്ത 12 ദിവസം നിര്‍ണ്ണായകം, യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ബി.എം.സി കമ്മീഷണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 8:07 pm

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മുംബൈ നഗരത്തില്‍ അടുത്ത 12 ദിവസം നിര്‍ണ്ണായകമായിരിക്കുമെന്ന് ബി.എം.സി കമ്മീഷണര്‍ ഇക്ബാല്‍ ചഹര്‍. ഇന്ത്യാ ടുഡെ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത 12 ദിവസം നിര്‍ണ്ണായകമാണ്. യാതൊരു ദാക്ഷിണ്യവും പ്രതീക്ഷിക്കണ്ട. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വിവാഹ ആഘോഷങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’, ചഹര്‍ പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യവും സ്ഥിതി വഷളാക്കിയേക്കാമെന്നും ചഹര്‍ പറഞ്ഞു. ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ രോഗവ്യാപനം കൂടാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും പറഞ്ഞിരുന്നു.

ഇതിന് മുന്നോടിയെന്നോണം അമരാവതി, അചല്‍പൂര്‍ നഗരങ്ങളില്‍ നിയന്ത്രിത ലോക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചക്കാലത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

നിലവില്‍ കേരളവും മഹാരാഷ്ട്രയുമാണ് കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നില്‍.കേരളത്തില്‍ 2212  പേര്‍ക്കാണ്   ഇന്ന്  കൊവിഡ്-19 സ്ഥിരീകരിച്ചത്.

കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: BMC Commissioner On Covid Spread