എഡിറ്റര്‍
എഡിറ്റര്‍
ചികിത്സയ്ക്ക് രക്തം സ്വീകരിച്ച 8 വയസുകാരിക്ക് എച്ച് ഐ വിയെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 27th March 2013 2:37pm

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച 8 വയസുകാരിക്ക് എച്ച് ഐ വി ബാധ.

കഴിഞ്ഞ ആറ് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും മാനന്തവാടി ജില്ലാ ആശുപത്രിയിലും കുട്ടി തല്‍സീമിയ രോഗത്തിന് ചികിത്സ തേടി വരുകയായിരുന്നു.

Ads By Google

ഇതിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും കുട്ടി രക്തം സ്വീകരിക്കുകയും ചെയ്തു.

എട്ടുമാസം മുമ്പ് കയ്യില്‍ ചൊറിച്ചില്‍ സ്ഥിരമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ആരോഗ്യവകുപ്പ് കുട്ടിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് എച്ച് ഐ വി ബാധയുണ്ടോ എന്ന് പരിശോധിച്ചിരുന്നെങ്കിലും കുട്ടിയുടെ മാതാപിതാക്കളുടെ രക്തം എച്ച് ഐ വി നെഗറ്റീവ് ആണെന്ന് വ്യക്തമാകുകയായിരുന്നു.

ഇതില്‍ നിന്നാണ് ആശുപത്രിയില്‍ നിന്നും സ്വീകരിച്ച രക്തം വഴിയാണ് കുട്ടിക്ക് എച്ച് ഐ വി രോഗം പിടിപെട്ടതെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ് എത്തിയത്.

സംഭവം ഗൗരവമേറിയതാണെന്നും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു.

Advertisement