എഡിറ്റര്‍
എഡിറ്റര്‍
ഐ.ഐ.ടി പ്രവേശനത്തിന് അന്ധത തടസമായി: കാര്‍ത്തികിന് തുണയായത് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല
എഡിറ്റര്‍
Friday 14th June 2013 2:36pm

karthik-34

line
ഫേസ്ടുഫേസ് / കാര്‍ത്തിക് സോഹ്‌നെ

line

ന്മനാ അന്ധനായ കാര്‍ത്തിക് സോഹ്‌നെയെ തുടര്‍ച്ചയായ മൂന്ന് വര്‍ഷവും ഐ.ഐ.ടി JEE പ്രവേശന പരീക്ഷയില്‍ നിന്നും വിലക്കി.
കാര്‍ത്തികിന്റെ വൈകല്യം തന്നെയായിരുന്നു അവരുടെ ഈ വിലക്കിന് കാരണവും.

എന്നാല്‍ ഈ മാര്‍ച്ച് മാസത്തില്‍ യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിയില്‍ എഞ്ചിനിയറിങ് കോഴ്‌സ് ചെയ്യാനുള്ളഫുള്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ് കാര്‍ത്തികിനെ തേടിയെത്തി. കാര്‍ത്തികിന്റെ കഥ ഇങ്ങനെ…

Ads By Google

ഈ വര്‍ഷം മെയ് 27 ന് പതിനെട്ടുകാരനായ കാര്‍ത്തിക് സോഹ്‌നെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ 96 ശതമാനം മാര്‍ക്കോടെ പാസ്സായി. കാഴ്ച ശക്തി നഷ്ടമായ കുട്ടികളില്‍ ഇന്ത്യയില്‍ നിന്ന് തന്നെ ഇത്രയും മികച്ച വിജയം കരസ്ഥമാക്കുന്ന ആദ്യത്തെ കുട്ടിയാണ് കാര്‍ത്തിക്.

ആര്‍.കെ പുരത്തുള്ള ദല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്നും പുറത്തിറങ്ങിയ കാര്‍ത്തികിന് 99 ശതമാനം മാര്‍ക്കാണ് കമ്പ്യൂട്ടര്‍ സയന്‍സിന് ലഭിച്ചത്. ഇംഗ്ലീഷ്, ഗണിതം, ഫിസിക്‌സ്, കെമിസ്ട്രീ എന്നീ വിഷയങ്ങളില്‍ 95 ശതമാനം മാര്‍ക്കും ലഭിച്ചു. മൊത്തം മാര്‍ക്കായ 500 ല്‍ 479 മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്തിക് സ്‌കൂളിന്റേയും രാജ്യത്തിന്റേയും അഭിമാനമായത്.

സാധാരണ ഒരു കുട്ടിക്ക് പഠിത്തം എന്ന് പറയുന്നത് അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ എന്റെ ആഗ്രഹമായിരുന്നു സാധാരണ കുട്ടികളെപ്പോലെ തന്നെ അവര്‍ക്കൊപ്പം ഇരുന്ന് പഠിക്കുകയെന്നത്.

നിശ്ചയദാര്‍ഢ്യവും നിരന്തര പ്രയത്‌നവും മാത്രമാണ് എന്റെ വിജയത്തിന്റെ രഹസ്യം. ഒട്ടും സമയമെടുക്കാതെ കാര്‍ത്തിക് പറയുന്നു.

സാധാരണ ഒരു കുട്ടിക്ക് പഠിത്തം എന്ന് പറയുന്നത് അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ എന്റെ ആഗ്രഹമായിരുന്നു സാധാരണ കുട്ടികളെപ്പോലെ തന്നെ അവര്‍ക്കൊപ്പം ഇരുന്ന് പഠിക്കുകയെന്നത്.

എന്തെങ്കിലും ഒരു കുറവുള്ള കുട്ടിക്ക് പല കാര്യങ്ങളും ചെയ്യാന്‍ പരിമിതിയുണ്ടെന്നാണ് പലരും കരുതുക. എന്നാല്‍ അവരവരുടെ കഴിവില്‍ ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ നേടിയെടുക്കാനാകാത്തതായി ഒന്നുമില്ലെന്നാണ് അനുഭവം കൊണ്ട് മനസിലായതെന്ന് കാര്‍ത്തിക് പറയുന്നു.

സാധാരണ കുടുംബത്തില്‍ നിന്നാണ് കാര്‍ത്തിക് വരുന്നത്. അച്ഛന്‍ രവീന്ദര്‍ സാഹ്‌നെ ബിസിനസുകാരനും അമ്മ ഇന്ദു വീട്ടമമ്മയും. അച്ഛനും അമ്മയും തന്നെയാണ് കാര്‍ത്തികിന്റെ വഴികാട്ടി. മുന്നോട്ടുള്ള വഴിയില്‍ കാര്‍ത്തികിന് ശക്തി പകരുന്നതും ഇവര്‍ തന്നെ.

മൂന്ന് വര്‍ഷമായി ഐ.ഐ.ടി ഖഋഋ പ്രവേശന പരീക്ഷയ്ക്കായി ശ്രമിച്ചെങ്കിലും അന്ധരായ വിദ്യാര്‍ത്ഥികളെ അവിടെ പരീക്ഷയ്ക്കിരുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് കാര്‍ത്തികിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അതിലൊന്നും പ്രതീക്ഷ നഷ്ടമാകാതെ ഇന്ത്യയ്ക്ക് പുറത്തുള്ള അവസരങ്ങളിലും കാര്‍ത്തിക് പ്രതീക്ഷയര്‍പ്പിച്ചു.

കഴിഞ്ഞ മാര്‍ച്ച് മാസം യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിയില്‍ അഞ്ച് വര്‍ഷത്തെ എഞ്ചിനിയറിങ് കോഴ്‌സ് ചെയ്യാനുള്ളഫുള്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ് കാര്‍ത്തികിനെ തേടിയെത്തി..

ഇന്ത്യയിലുള്ള അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ യാതൊരു രീതിയിലുള്ള പ്രോത്സാഹനവും നല്‍കാത്തതിലും ഇതുമൂലം അവസരം നഷ്ടപ്പെടുന്നവരെക്കുറിച്ചോര്‍ത്തും വിഷമമുണ്ടെന്ന് കാര്‍ത്തിക് പറയുന്നു. ഇക്കഴിഞ്ഞ നാളുകളത്രയും താന്‍ നേരിട്ട ജീവിതാനുഭവങ്ങളെ കുറിച്ച് കാര്‍ത്തിക് മനസ് തുറക്കുന്നു. റെഡ്ഡിഫ്.കോമിനു വേണ്ടി ദിവ്യ നായര്‍ തയ്യാറാക്കിയ അഭിമുഖത്തില്‍ നിന്ന്

kസി.ബി.എസ്.ഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ ?

പ്ലസ് വണ്‍ ക്ലാസില്‍ സയന്‍സ് ഗ്രൂപ്പില്‍ പഠിക്കാന്‍ അന്ധരായ മറ്റ് വിദ്യാര്‍ത്ഥികളൊന്നും ഉണ്ടായിരുന്നില്ല. സി.ബി.എസ്.ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനിലേക്ക് നിരവധി കത്തുകള്‍ ഞാന്‍ അയച്ചിട്ടുണ്ട്. എനിയ്ക്ക് സയന്‍സ് ഗ്രൂപ്പ് തരണമെന്ന് കാണിച്ചായിരുന്നു അവയെല്ലാം. സയന്‍സ് ഗ്രൂപ്പ് എനിയ്ക്ക് അനുവദിച്ച് തരുന്നതില്‍ പല തടസ്സങ്ങളും ഉണ്ടായിരുന്നു. ഉദാഹരണമായി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലുള്ള ഇബുക്ക്‌സ് സയന്‍സ് സബ്ജക്ട് അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്നില്ല.

ഇക്കാര്യം ചൂണ്ടി കാണിച്ച് എന്റെ പ്രിന്‍സിപ്പല്‍ ഡോ.എസ്. ആര്‍ സൈനിക്കൊപ്പം ചേര്‍ന്ന് ഏതാണ്ട് 20 ഓളം കത്തുകള്‍ ഞാന്‍ സി.ബി.എസ്.ഇ ക്ക് അയച്ചിട്ടുണ്ട്. ഒടുവില്‍ എന്റെ അപേക്ഷ അവര്‍ സ്വീകരിച്ചു.

ഇ ബുക്കിന്റെ സഹായമില്ലായിരുന്നെങ്കില്‍ താങ്കള്‍ എങ്ങനെ പഠിക്കുമായിരുന്നു ?

ജൗസ് എന്ന സ്‌ക്രീന്‍ റീഡിങ് സോഫ്റ്റ് വെയര്‍ ഞാന്‍ നേരത്തെ ഉപയോഗിച്ചിരുന്നു. അതില്‍ ടെക്സ്റ്റ് ഓഡിയോ രൂപത്തിലാക്കും. ഡിജിറ്റല്‍ ആശയങ്ങളായിരുന്നു ഞാന്‍ പലപ്പോഴും വായിച്ചിരുന്നത്. പത്താം ക്ലാസ് വരെ എനിയ്ക്ക് വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. കാരണം ടെക്സ്റ്റ് ബുക്കുകളെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമായിരുന്നു. ക്ലാസ് നോട്ട് മാത്രമായിരുന്നു വേറെ എഴുതിവെച്ചിരുന്നത്.

പതിനൊന്നാം ക്ലാസില്‍ എത്തിയതോടെ പഠിത്തത്തിനായി ഞാന്‍ കൂട്ടുകാരുടേയും എന്റെ കുടുംബത്തിന്റേയും സഹായം തേടിത്തുടങ്ങി. ടെക്സ്റ്റ് ബുക്കിലുള്ള പാഠഭാഗങ്ങള്‍ അവര്‍ എനിയ്ക്ക് വായിച്ചു തരികയും ഞാന്‍ അത് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് കയറ്റുകയും ചെയ്യും.
അടുത്ത പേജില്‍ തുടരുന്നു

Advertisement