കാലിയായ കലൂരിനെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. കളി കണ്ടത് ഒഴിഞ്ഞ കസേരകളും 3000 ആരാധകരും
ISL
കാലിയായ കലൂരിനെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. കളി കണ്ടത് ഒഴിഞ്ഞ കസേരകളും 3000 ആരാധകരും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th February 2019, 8:21 am

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ഈ സീസണ്‍ നഷ്ടങ്ങളുടേതായിരുന്നു. തുടര്‍ സമനിലകളാണ് ഈ സീസണിലെ കൊമ്പന്‍മാരുടെ സമ്പാദ്യം. എന്നാല്‍ സമനിലയ്ക്ക് വിരാമമിട്ട്‌ കേരളം ഇന്നലെ ജയിച്ചപ്പോള്‍ സാക്ഷിയായത് ആളൊഴിഞ്ഞ ഗ്യാലറി. വെറും 3298 പേരാണ് കളികാണാനെത്തിയത്. കൊട്ടിഘോഷിച്ച മഞ്ഞപ്പട ജയിക്കുമ്പോള്‍ മാത്രമേ കൂടെയുണ്ടാകൂ അല്ലെങ്കില്‍ ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം, വലിയ ഫാന്‍സ് അസോസിയേഷനായിട്ടും കളി കാണാനെത്താത്തതില്‍ മഞ്ഞപ്പടയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

ഇതിന് മുമ്പ് ഉണ്ടായ മത്സരത്തില്‍ 4582 പേരാണ് കളികാണാനെത്തിയത്. കഴിഞ്ഞ സീസണുകളിലെല്ലാം മഞ്ഞക്കടലാകുമായിരുന്ന കലൂര്‍ ഇപ്പോള്‍ ആളും അനക്കവുമില്ലാതെ ലോക്കല്‍ മത്സരം നടക്കുന്നതിന് സമാനമായിരിക്കുകയാണ്.

ALSO READ: തിരിച്ചുവന്ന് ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെതിരെ മൂന്ന് ഗോള്‍ ജയം

ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം ഫോമിനെതുടര്‍ന്നുണ്ടായ സ്‌റ്റേഡിയം എംറ്റി ചലഞ്ചാണ് കലൂരിലെ കാലിയാക്കുന്നത്. മഞ്ഞപ്പടയുടെ ഈ പ്രവണതയ്‌ക്കെതിരെ പ്രതിഷേധവുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.

ഇന്നലെ ചെന്നൈയിന്‍ എഫ്.സിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ ജയമാണ് കൊമ്പന്‍മാര്‍ സ്വന്തമാക്കിയത്. ജയിച്ചതോടെ അടുത്ത മത്സരത്തില്‍ ആരാധകരെത്തുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.