ആസ്സാമില്‍ സ്‌ഫോടനം: എട്ടുപേര്‍ക്കു പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
national news
ആസ്സാമില്‍ സ്‌ഫോടനം: എട്ടുപേര്‍ക്കു പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 9:19 pm

ഗുവാഹത്തി: ആസ്സാമിലെ തിരക്കേറിയ ഷോപ്പിങ് മാളിനു പുറത്ത് ഗ്രനേഡ് പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നു രാത്രി എട്ടുണിക്കാണു സ്‌ഫോടനമുണ്ടായത്. ഭീകരസംഘടനയായ ഉള്‍ഫയുടെ പരേഷ് ബറുവ വിഭാഗം ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ഗുവാഹത്തിയിലെ സൂ റോഡിലുള്ള ഷോപ്പിങ് മാളിനു പുറത്താണു സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിട്ടുണ്ട്.

സ്‌ഫോടനത്തെ ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ അപലപിച്ചു. ഇതിനുത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം ഡി.ജി.പിക്കു നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ ആകെയുള്ള 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കു കഴിഞ്ഞമാസം തന്നെ വോട്ടെടുപ്പ് നടന്നിരുന്നു.