എഡിറ്റര്‍
എഡിറ്റര്‍
ബ്ലേഡ് മാഫിയാ ഭീഷണി, കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍
എഡിറ്റര്‍
Saturday 10th May 2014 4:38pm

poison

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേ മുക്കോലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍. ശിവാജി നഗറില്‍ മനോഹരന്‍, ഭാര്യ മഹേശ്വരി, മക്കളായ ബിജു, സജു, ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു എന്നിവരെയാണ് മരിച്ച കണ്ടെത്തിയത്.

സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് കരുതുന്നതായും പൊലീസ് പറയുന്നു.

ഓഹരി ഇടപാടുകള്‍ക്കും മറ്റുമായി കുടുംബം വന്‍തുക കടം വാങ്ങിയിരുന്നതായും പണം തിരികെ ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടില്‍ കയറി താമസിക്കുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയിരുന്നു.

ആത്മഹത്യ ചെയ്യുമെന്ന് ബിജു ശനിയാഴ്ച പിതൃസഹോദരിക്ക് ബിജു എസ്.എം.എസ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്തുമ്പോഴേക്കും മരണം നടന്നിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

കേസ് പ്രത്യക അന്വേഷണ സംഘം ഏറ്റെടുക്കും. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ ഒരു വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Advertisement