കാനഡ: ബ്ലാക്ക്ബെറിയുടെ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) വിശദീകരണവുമായി രംഗത്തെത്തി. രഹസ്യഭാഷയിലാക്കിയ സന്ദേശങ്ങള്‍ കൈമാറാനുള്ള സാങ്കേതികവിദ്യ ബ്ലാക്ക്ബെറിയിലില്ലെന്നും റിം വ്യക്തമാക്കിയിട്ടുണ്ട്.
ബ്ലാക്ക്ബെറി വഴിയുള്ള സേവനങ്ങള്‍ നിരീക്ഷണവിധേയമാക്കാനുള്ള പുതിയ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം റിം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് കമ്പനി തയ്യാറായില്ലെങ്കില്‍ അടുത്തമാസം മുതല്‍ ബ്ലാക്ക്ബെറി സേവനം നല്‍കേണ്ടതില്ലെന്ന് മൊബൈല്‍ കമ്പനികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റിം വിശദീകരണവുമായി രംഗത്തെത്തിയത്.