Administrator
Administrator
കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററിന് നേരെ കരി ഓയില്‍
Administrator
Thursday 23rd June 2011 11:21am

kunhalikuty കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററിന് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സുമായി വിട്ടുവീഴ്ചക്ക് തയ്യാറായെന്ന് ആരോപിച്ചാണ് കരി ഓയില്‍ പ്രയോഗം.

പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലാണ് വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. രാഷ്ട്രീയലാഭത്തിന് വേണ്ടി കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ മാനംകെടുത്തിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Advertisement