Administrator
Administrator
കരി ഓയില്‍ ഒഴിച്ചത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍: കുഞ്ഞാലിക്കുട്ടി
Administrator
Sunday 26th June 2011 1:26pm

kunhalikuttyമലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കളുടെ പോസ്റ്ററുകളിലെ കരി ഓയില്‍ ഒഴിച്ചത് നേര്‍ക്കുനേര്‍ വരാന്‍ കഴിയാത്ത മാര്‍ക്‌സിസ്റ്റുകാരാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തില് ഒളിഞ്ഞിരുന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും കഴിയും. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരല്ല അതിന് പിറകില്‍. പുച്ഛിച്ച് തള്ളേണ്ട വിഷയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement