എഡിറ്റര്‍
എഡിറ്റര്‍
ടി. സിദ്ദിഖ് ആദ്യഭാര്യയായ നസീമയ്ക്ക് നല്‍കിയ 1 കോടി രൂപയില്‍ 50 ലക്ഷം കള്ളപ്പണമെന്ന് പരാതി; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചേക്കും
എഡിറ്റര്‍
Wednesday 9th August 2017 3:14pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിനെതിരെ ഗുരുതര കള്ളപ്പണ ആരോപണവുമായി ഹഫീസ് അലി. ടി സിദ്ദിഖ് ആദ്യഭാര്യയായ നസീമയ്ക്ക് നല്‍കിയ ഒരു കോടി രൂപയില്‍ 50 ലക്ഷം രൂപ കള്ളപ്പണമാണെന്നാണ് ഹഫീസിന്റെ ആരോപണം.

കള്ളപ്പണ ഇടപാടിനെ കുറിച്ചുള്ള തന്റെ പരാതി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതായും ഹഫീസ് പറയുന്നു.

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അന്വേഷിക്കാനൊന്നുമില്ല തെളിവെല്ലാം ശേഖരിച്ച ശേഷമാണ് പരാതിയെന്നും ഹഫീസ് പറയുന്നു.


Dont Miss ആക്രാന്ത രാഷ്ട്രീയത്തിന് തിരിച്ചടി; ആദര്‍ശ രാഷ്ട്രീയത്തിന്റെ വിജയം; ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പരാജയത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍


നോട്ട് നിരോധന സമയത്ത് സിദ്ദിഖ് ആദ്യത്തെ ഭാര്യ നസീമാ ജമാലിദ്ധീന് 10 ലക്ഷം രൂപ 2 ഡ്രാഫ്റ്റ്കളിലായി ഫെഡറല്‍ ബാങ്കിന്റെ കോഴിക്കോട് മെയിന്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത് നല്‍കുകയായിരുന്നു. ഈ തുക മക്കളുടെ പേരിലും രണ്ടായിരത്തിന്റെ പുതിയ ആയിരത്തി അഞ്ഞൂറ് നോട്ടുകള്‍ ആദ്യത്തെ ഭാര്യയായ നസീമയ്ക്കും നല്‍കുകയായിരുന്നെന്നും ആ പണം കൊണ്ട് നസീമ ചെയ്ത കാര്യങ്ങളുടെ രേഖകള്‍ കൈവശമുണ്ടെന്നും ഹഫീസ് പറയുന്നു.


Also Read പള്ളിയിയില്‍ നിന്ന് ബാങ്ക് വിളി മാറ്റി പകരം ഭാരത് മാതാ കി ജയ് വിളിയാക്കണം: ബീഹാര്‍ ബി.ജെ.പി പ്രസിഡന്റ്


50 ലക്ഷം രൂപ സിദ്ദിക്ക് കൈമാറിയത് നോട്ട് നിരോധനത്തിന്റെ സമയത്താണെന്നും നോട്ട് നിരോധന കാലത്ത് ഈ നോട്ടുകള്‍ എങ്ങനെ കിട്ടി എന്നും ഹഫീസ് ചോദിക്കുന്നു.

സിദ്ദിഖ് പണം കൈമാറുന്ന സമയത്ത് ഒരാള്‍ക്ക് പരമാവധി 24000 രൂപയെ ബാങ്കില്‍ നിന്നുകിട്ടുകയുള്ളു എന്നിരിക്കെ ടി സിദ്ധിഖിന് പുതിയ 2000 രൂപായുടെ 1500 നോട്ടുകള്‍ എവിടുന്ന് കിട്ടിയെന്നും ഹഫീസ് ചോദിക്കുന്നു.

Advertisement