എഡിറ്റര്‍
എഡിറ്റര്‍
ബ്ലാക്ക് ഫോറസ്റ്റ്; ക്യാമറ കേരളത്തില്‍ അഭിനയം തമിഴ്‌നാട്ടില്‍
എഡിറ്റര്‍
Sunday 28th October 2012 4:48pm

മലയാള സിനിമയില്‍ ഇത് പരീക്ഷണകാലമാണ്. ഇത്തരത്തില്‍ ഒരു പുതിയ പരീക്ഷണവുമായി എത്തുകയാണ് സംവിധായകന്‍ ജോഷി മാത്യു. ജോഷി മാത്യുവിന്റെ പുതിയ ചിത്രമായ ബ്ലാക്ക് ഫോറസ്റ്റിലാണ് കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സൂം ചെയ്യുന്നത്.

കേരളത്തില്‍ 1950 അടി ഉയരത്തിലുള്ള രാമങ്കല്‍ പാറയില്‍ സംവിധായകനും ക്യാമറാമാനും ഇരിക്കുമ്പോള്‍ അഭിനേതാക്കളുള്ളത് തമിഴ്‌നാട്ടിലെ 1200 അടി ഉയരമുള്ള ചിന്നരാമയ്ക്കല്‍ പാറയിലും!

Ads By Google

മനോജ്.കെ.ജയനാണ് ചിത്രത്തിലെനായകനായി എത്തുന്നത്. കേരളാ കഫേയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജിന്റെ ക്യാമറാമാനായ സുരേഷ് രാമനാണ് ബ്ലാക്ക് ഫോറസ്റ്റിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

പൂര്‍ണമായും കാടിന്റെ പശ്ചാത്തലത്തിലെടുക്കുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യ പൂര്‍ണ പരിസ്ഥിതി ചിത്രവും കേരളത്തില്‍ ക്യാമറ വെച്ച് തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമയുമാണ് ബ്ലാക്ക് ഫോറസ്റ്റ്.

Advertisement