എഡിറ്റര്‍
എഡിറ്റര്‍
യു.പി യിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല അമിത്ഷാക്ക്
എഡിറ്റര്‍
Wednesday 12th June 2013 2:55pm

amith-shah.1jpg

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല അമിത്ഷാക്ക്. സൊഹ്‌റാബുദ്ധീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയാണ് ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ.

ജാമ്യത്തിലിറങ്ങിയ അദ്ദേഹം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തന്‍ കൂടിയാണ് അമിത് ഷാ.

Ads By Google

പ്രചാരണത്തിന്റെ മുന്നോടിയായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മോഡിയോടൊപ്പം ബുധനാഴ്ച അമിത്ഷാ ഉത്തര്‍പ്രദേശിലെത്തും. ഇരുവരും 50ഓളം മുതിര്‍ന്ന നേതാക്കളുമായി കുടിക്കാഴ്ച നടത്തും.

2009 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വിജയിച്ചിരുന്നത്. ഇക്കാര്യം കൂടി പാര്‍ട്ടി ചര്‍ച്ചകളില്‍ വരുമെന്നാണ് അറിയുന്നത്.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ നിയോഗിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ അധ്യക്ഷന്‍ എല്‍.കെ അദ്വാനി രാജിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മോഡിയുടെ വലംകൈ കൂടിയായ അമിത്ഷായെ യു.പി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Advertisement