എഡിറ്റര്‍
എഡിറ്റര്‍
തീവ്രവാദ ആക്രമണം; ജമ്മുവിലെ ബി.ജെ.പി യൂത്ത് വിങ് നേതാവ് കൊല്ലപ്പെട്ടു
എഡിറ്റര്‍
Friday 3rd November 2017 9:48am

ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ ഷോപ്പിയാനിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ബി.ജെ.പി ജില്ലാ യൂത്ത് വിങ് നേതാവ് കൊല്ലപ്പെട്ടു. ഗൗഹാര്‍ ഹുസൈന്‍ ബട്ട് എന്ന 30 കാരനാണ് കൊല്ലപ്പെട്ടത്.

ഇയാളുടെ കഴുത്ത് അറുത്തുമാറ്റപ്പെട്ട നിലയിലായിരുന്നു. ഷോപ്പിയാനിലെ ബൊംങ്കാം സ്വദേശിയാണ് ഭട്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


Dont Miss രണ്ട് കോടിയും മൂന്നേക്കര്‍ സ്ഥലവും നല്‍കിയാല്‍ ജുനൈദിന്റെ കുടുംബം ഒത്തുതീര്‍പ്പിന് തയ്യാറെന്ന് സര്‍ക്കാര്‍; സമ്മര്‍ദ്ദത്തിലാക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമെന്ന് കുടുംബം


വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. രാവിലെ ജമ്മുവിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണത്തില്‍ അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.

രാവിലെ 8.30 ഓടെ ലാസിബലിലെ 96 ബറ്റാലിയന്‍ വാഹനത്തിന് നേരെ വെടിവെപ്പ് ആരംഭിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് ജവാന്‍മാരുടെ ദേഹത്ത് വെടിയുണ്ടകള്‍ തറഞ്ഞുകയറിയെന്ന് മറ്റ് മൂന്ന് പേര്‍ക്ക് വാഹനത്തിന്റെ ചില്ലുകള്‍ തറച്ചാണ് പരിക്കേറ്റത്.

Advertisement