എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ ബി.ജെ.പിയുടെ പിന്തുണ കുറയുന്നു: ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് വന്‍മുന്നേറ്റം നടത്തുമെന്നും എ.ബി.പി-സി.എസ്.ഡി.എസ് സര്‍വ്വേ
എഡിറ്റര്‍
Friday 10th November 2017 8:18am


അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന് അഭിപ്രായ സര്‍വ്വെ. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗുജറാത്തില്‍ 113-121 സീറ്റുകള്‍ നേടി ബി.ജെ.പി വിജയിക്കുമെങ്കിലും പാര്‍ട്ടിയുടെ വോട്ടുഷെയറില്‍ വലിയ കുറവുണ്ടാകുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ നടത്തിയ ആദ്യ സര്‍വ്വേയില്‍ ബി.ജെ.പിക്ക് 59% വോട്ടു ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ബി.ജെ.പിയുടെ വോട്ടുഷെയര്‍ 47% ആയി കുറയുമെന്നാണ് പ്രവചനം.

അതേസമയം കോണ്‍ഗ്രസ് 41% ആയി വോട്ടു ഷെയര്‍ ഉയര്‍ത്തും. 58-64 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.


Also Read: ഫോണ്‍ സെക്സ് സംഭാഷണങ്ങള്‍ കേട്ടെഴുതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് കമ്മീഷന്‍; ജ. ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്നും എന്‍.എസ് മാധവന്‍


സൗരാഷ്ട്ര- കച്ച്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും സര്‍വ്വേ പറയുന്നു. സൗരാഷ്ട്രയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും സര്‍വ്വേ പറയുന്നു. ഇരുവരും 42% വോട്ടുനേടുമെന്നാണ് അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്.

ബി.ജെ.പിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് 49% വോട്ടുകള്‍ നേടും. ബി.ജെ.പിയുടെ വോട്ടുഷെയര്‍ 44% ആയി കുറയുമെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു.

ഡിസംബര്‍ ഒമ്പതുമുതല്‍ 14 വരെ രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍

Advertisement