എഡിറ്റര്‍
എഡിറ്റര്‍
വികസനത്തിന്റെ ബ്ലു പ്രിന്റിന് പകരം ബ്ലൂ ഫിലിം കാണിച്ച് ജയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്; മറ്റുള്ളവരുടെ കിടപ്പറയില്‍ ഒളിഞ്ഞ് നോക്കുന്നത് എന്തിനാണെന്നും ബി.ജെ.പിയോട് രാജ് താക്കറെ
എഡിറ്റര്‍
Sunday 19th November 2017 5:29pm


താനെ: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്ത്.ഗുജറാത്തില്‍ ബി.ജെ.പി വികസനത്തിന്റെ ബ്ലൂ പ്രിന്റിന് പകരം ബ്ലൂഫിലിം കാണിച്ച് ജയിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സമരനേതാവ് ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വിവാദ ലൈംഗിക വീഡിയോ പരാമര്‍ശിച്ചായിരുന്നു താക്കറെയുടെ വിമര്‍ശനം. മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന എം.എന്‍.എസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വികസന രേഖകാണിച്ചിട്ടായിരുന്നു ബി.ജെ.പി വിജയിച്ചരുന്നത്. എന്നാല്‍ അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് മറ്റുള്ളവരുടെ കിടപ്പറയില്‍ ഒളിഞ്ഞ് നോക്കിയും ജനങ്ങളെ നീല ചിത്രം കാണിച്ചും ജയിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും താക്കറെ പറഞ്ഞു.


Also Read മാധ്യമങ്ങളെ ഭയക്കുന്ന മോദി ഇപ്പേള്‍ ചെയ്യുന്നത് തെരഞ്ഞെടുപ്പ് പ്രചാരകന്റെ ജോലി; ആരോപണങ്ങളുമായി കപില്‍ സിബല്‍


കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അധിക്ഷേപിക്കുന്നതിനെയും താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ പപ്പുവാണെങ്കില്‍ പിന്നെ എന്തിനാണ് ഗുജറാത്തിലെ മുഴുവന്‍ മന്ത്രിമാരും രാഹുലിനെതിരെ പ്രസ്താവനകള്‍ ഇറക്കുന്നതെന്നും ബി.ജെ.പി കളിയാക്കുന്ന അതേ നാണയത്തില്‍ രാഹുലും കളിയാക്കുമ്പോള്‍ എന്തിനാണ് ബി.ജെ.പി നേതാക്കള്‍ രോഷാകുലരാകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ഗുജറാത്തിന്റെ വികസനത്തിന് മാത്രമാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗുജറാത്തില്‍ മാത്രം ഓടുന്ന ബുള്ളറ്റ് ട്രെയിനിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധ്യതയുണ്ടാക്കുന്ന തരത്തില്‍ അനാവശ്യ പദ്ധതികള്‍ കൊണ്ടു വരുന്നതിനാലാണ് ഇതിനെ എം.എന്‍.എസ് പദ്ധതിയെ എതിര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നീറുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും യോഗ ചെയ്യാനാണ് പ്രധാനമന്ത്രി പറയുന്നത്. ഇതാണോ പ്രധാനമന്ത്രിയുടെ പണിയെന്നും അദ്ദേഹം ചോദിച്ചു.

Advertisement