ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളോട് വീട്ടില്‍ പാര്‍ട്ടിയുടെ പതാക ഉയര്‍ത്താനാവശ്യപ്പെടുമെന്ന് ബി.ജെ.പി
ന്യൂസ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 8:28pm

ഷിംല: ഹിമാചല്‍ പ്രദേശിലെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ 8.5 ലക്ഷം കുടുംബങ്ങളോട് വീട്ടില്‍ പാര്‍ട്ടി പതാക ഉയര്‍ത്താന്‍ ആവശ്യപ്പെടാനൊരുങ്ങി ബി.ജെ.പി. മേരാ പരിവാര്‍, ബി.ജെ.പി പരിവാര്‍ എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയ്‌നിന്റെ ഭാഗമായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിയോട് കൂറു പുലര്‍ത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

‘ഹിമാചല്‍ പ്രദേശില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളില്‍ നിന്നായി 8.5 ലക്ഷം കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്. അവരോട് ഞങ്ങളെ അനുകൂലിക്കാന്‍ ആവശ്യപ്പെടും. പാര്‍ട്ടിയെ പിന്തുണച്ച് ഈ കുടുംബങ്ങളോട് വീട്ടില്‍ പാര്‍ട്ടിയുടെ പതാക ഉയര്‍ത്താന്‍ ആവശ്യപ്പെടും’- സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് സത്പാല്‍ സിങ്ങ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ബി.ജെ.പി ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് ഈ കുടുംബങ്ങള്‍ക്ക് പത്രിക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നടപടി നാണക്കേടുണ്ടാക്കുന്നതാണ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തിരിച്ചടിച്ചു. ‘സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതികള്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിന്നതിലൂടെ ബി.ജെ.പി ഇത്രയും തരം താഴ്ന്നു പോകുന്നു എന്നത് നാണക്കേടാണ്. എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌.

ബി.ജെ.പിയുടെ നടപടി നാണക്കേടുണ്ടാക്കുന്നതാണ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തിരിച്ചടിച്ചു. ‘സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതികള്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതിലൂടെ ബി.ജെ.പി ഇത്രയും തരം താഴ്ന്നു പോകുന്നു എന്നത് നാണക്കേടാണ്’- എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌

Image Credits: Indian Express

Advertisement