തോക്കുമായി പിടിച്ച കോട്ടയത്തെ നേതാവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി; 'തോക്ക് ഈടായി വാങ്ങിയത്'
kERALA NEWS
തോക്കുമായി പിടിച്ച കോട്ടയത്തെ നേതാവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി; 'തോക്ക് ഈടായി വാങ്ങിയത്'
ന്യൂസ് ഡെസ്‌ക്
Saturday, 14th March 2020, 7:36 pm

കോട്ടയം: പള്ളിക്കത്തോട്ടെ പ്രാദേശിക നേതാവില്‍ നിന്ന് പത്ത് തോക്കുകള്‍ പൊലീസ് പിടിച്ചെടുത്ത സംഭവത്തില്‍ ന്യായീകരണവുമായി ബിജെ.പി. ബി.ജെ.പി കോട്ടയം ജില്ലാ അദ്ധ്യക്ഷനായ നോബിള്‍ മാത്യുവാണ് പ്രതിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

പ്രതിയായ ളാക്കാട്ടൂര്‍ സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ വിജയനെ കുരുക്കുന്നതിന് വേണ്ടു ഉണ്ടാക്കിയ സംഭവമാണിത്. കൂട്ടുപ്രതികള്‍ മനപ്പൂര്‍വ്വം വിജയന്റെ വീട്ടില്‍ തോക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. വിജയന്റെ കയ്യില്‍ നിന്ന് പണം കടം വാങ്ങിയതിന് ശേഷം ഈടായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു തോക്കുകളെന്നും നോബിള്‍ മാത്യൂ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ അരവിന്ദ സ്‌കൂളിന്റെ ബോര്‍ഡംഗവും മുന്‍ അധ്യാപകനുമായിരുന്ന വിജയനെ രാഷ്ട്രീയ പ്രേരിതമായാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ പള്ളിക്കത്തോട് പഞ്ചായത്തില്‍ നിന്നും മത്സരിപ്പിക്കാന്‍ കരുതി വെച്ച സ്ഥാനാര്‍ത്ഥിയായിരുന്നു വിജയനെന്നും നോബിള്‍ മാത്യൂ പറഞ്ഞു.

നിലവിലെ സാഹചര്യത്തിലും വിജയനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും നോബിള്‍ മാത്യു പറഞ്ഞു. തോക്ക് പിടിച്ചെടുത്ത കേസ് ആവശ്യമെങ്കില്‍ എന്‍.ഐ.എ അന്വേഷിയ്ക്കട്ടെ. പക്ഷെ ബി.ജെ.പി ഈ ആവശ്യം ഉന്നയിക്കില്ലെന്നും നോബിള്‍ പറഞ്ഞു.