നീയൊക്കെ രാവണനെപ്പോലെ മുടിഞ്ഞ് പോകുമെടാ..; താന്‍ കബഡി കളിക്കുന്ന വീഡിയോ പുറത്തുവിട്ടയാളെ 'ശപിച്ച്' പ്രഗ്യ സിംഗ്
national news
നീയൊക്കെ രാവണനെപ്പോലെ മുടിഞ്ഞ് പോകുമെടാ..; താന്‍ കബഡി കളിക്കുന്ന വീഡിയോ പുറത്തുവിട്ടയാളെ 'ശപിച്ച്' പ്രഗ്യ സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 5:18 pm

മുംബൈ: താന്‍ കബഡി കളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാളെ ‘ശപിച്ച്’ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ എം.പിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഇത് ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്‍മത്തിലും തുലഞ്ഞുപോകട്ടെ എന്നാണ് പ്രഗ്യ പറഞ്ഞത്.

താന്‍ ദുര്‍ഗാ പൂജയോടനുബന്ധിച്ച് ആരതി ഉഴിയാന്‍ പോയതായിരുന്നെന്നും അതിനിടെ ചില കായികതാരങ്ങള്‍ കബഡി കളിക്കുന്നത് കണ്ട് അവിടേക്ക് പോകുകയായിരുന്നെന്നും പ്രഗ്യ പറയുന്നു.

ഇതിന്റെ ദൃശ്യമാണ് പ്രചരിക്കുന്നതെന്നും പ്രഗ്യ കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് പ്രഗ്യ കബഡി കളിക്കുന്ന വീഡിയോ പുറത്തായത്.

വിചാരണ സമയത്ത് പ്രഗ്യ കോടതിയില്‍ ഹാജരായിരുന്നില്ല.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാല്‍ നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രഗ്യാ സിംഗ് കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ പ്രഗ്യ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാണ് പ്രഗ്യ മത്സരിച്ച് ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP’s Pragya Thakur Calls Man Who Shot Her Kabaddi Video “Ravana”